തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വൈദികന് സസ്‌പെന്‍ഷന്‍ നല്‍കാനൊരുങ്ങി ബിഷപ്പ്

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വൈദികന് സസ്‌പെന്‍ഷന്‍ നല്‍കാനൊരുങ്ങി ബിഷപ്പ്

ജക്കാര്‍ട്ടാ: അടുത്ത വര്‍ഷത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന വൈദികനെ വൈകാതെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഇന്തോനേഷ്യയിലെ നോര്‍ത്ത് സുമാത്രയിലെ സിബോള്‍ഗാ ബിഷപ്പായ ലുഡോവിക്കസ് മനുല്ലാങ്ങ് പറഞ്ഞു.

അഴിമതിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നതും പാര്‍ശവല്‍ക്കരിക്കപ്പെട്ട കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഫാ. റണേട്ടിയസ് മനലു ജൂണ്‍ 30നാണ് നോര്‍ത്ത് സുമാത്രയിലെ സെന്‍ട്രല്‍ തപാനുളി ജില്ലയിലെ ചീഫായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം അറിയിച്ചത്.

സഭയുടെ നിയമപ്രകാരം പൗരോഹിത്യത്തില്‍ നിന്നും ഫാദര്‍ മനാലുവിനെ സസ്‌പെന്റ് ചെയ്യേണ്ടതായി വരുമെന്ന് ബിഷപ്പ് സിമാനില്ലാങ്ങ് പറഞ്ഞു. എന്നാല്‍ എന്നാണ് ഇത് അറിയിച്ചു കൊണ്ടുള്ള ഔദ്യോഗിക കത്ത് പുറത്തുവിടുന്നത് എന്ന വിവരം ലഭ്യമായിട്ടില്ല.

You must be logged in to post a comment Login