തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ പങ്കാളിത്തം ആവശ്യപ്പെട്ട് ഇന്തോനേഷ്യന്‍ ബിഷപ്പുമാര്‍

തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ പങ്കാളിത്തം ആവശ്യപ്പെട്ട് ഇന്തോനേഷ്യന്‍ ബിഷപ്പുമാര്‍

ജക്കാര്ത്ത: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ വോട്ടില്‍ വന്ന കുറവ് കണക്കിലെടുത്ത് അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കണമെന്ന് ഇന്തോനേഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതു ആരോഗ്യകരമായ ഭരണകൂടത്തെ കെട്ടിപ്പടുക്കുന്നതിനും അതുവഴി സമൂഹത്തിന്റെ പൊതുനന്മയ്ക്കുതകും വിധം പെരുമാറാനും സാധിക്കുമെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.

ജനറല്‍ ഇലക്ഷന്‍ കമ്മീഷന്റെ വാക്കുകള്‍ പ്രകാരം “പിലാക്കട സെറിന്‍ടക്” എന്ന പേരില്‍ അറിയപ്പെടുന്ന പ്രാദേശിക ഇലക്ഷന്‍, അടുത്ത വര്‍ഷം ഫെബ്രുവരി 15നാണ് നടക്കേണ്ടത്.

You must be logged in to post a comment Login