തിരി തെളിയാന്‍ രണ്ട് നാള്‍ കൂടി…

ഫിലിപ്പൈന്‍സ്: അമ്പത്തിയൊന്നാമത് അന്തര്‍ദ്ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് തിരി തെളിയാന്‍ ഇനി രണ്ടു ദിവസം കൂടി. 24 മുതല്‍ 28 വരെയാണ് മഹത്വത്തിന്റെ പ്രത്യാശയാണ് ക്രിസ്തു എന്ന ആപ്തവാക്യവുമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുന്നത്. ഫിലിപ്പൈന്‍സിലെ സെബു നഗരത്തിലാണ് കോണ്‍ഗ്രസ് .

മാര്‍പാപ്പയുടെ പ്രതിനിധിയായി മ്യാന്‍മര്‍ ആര്‍ച്ച് ബിഷപും സലേഷ്യന്‍ മിഷനറിയുമായ കര്‍ദിനാള്‍ ചാള്‍സ് മാവൂങ് ബോ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ് എമിരത്തൂസ് മാര്‍ തോമസ് മേനാം പറമ്പില്‍ എന്നിവര്‍ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കും.

രണ്ടാം തവണയാണ് ഫിലിപ്പൈന്‍സ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം അരുളുന്നത്.

You must be logged in to post a comment Login