തിരുക്കച്ചയില്‍ വിശ്വസിച്ച യഹൂദശാസ്ത്രജ്ഞന്‍

തിരുക്കച്ചയില്‍ വിശ്വസിച്ച യഹൂദശാസ്ത്രജ്ഞന്‍

downloadയേശുക്രിസ്തുവിന് നമ്മോടുള്ള അനന്തകാരുണ്യത്തിന്റെ പ്രതീകമെന്നോണം ടൂറിനില്‍ സൂക്ഷിച്ചിരിക്കുന്ന യേശുക്രിസ്തുവിന്റെ തിരുക്കച്ച പലരും പല രീതിയിലാണ് കാണുന്നത്‌.
ചിലര്‍ അതിനെ സംപൂജ്യമായി കണക്കാക്കുന്നു, ചിലര്‍ കെട്ടു കഥയായി കണക്കാക്കുന്നു, മറ്റു ചിലര്‍ക്ക് ഒരു മധ്യകാലീനമായ ആകാംക്ഷ ഉളവാക്കുന്ന അടയാളമായി നിലകൊള്ളുന്നു. ബാരീ ഷവോര്‍ട്ട്‌സ് എന്ന ജൂതശാസ്ത്രഞ്ജന്‍ ഇതില്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം തിരുക്കച്ചയെ സംബന്ധിക്കുന്ന വിവരങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനുള്ള പ്രയത്‌നത്തിലാണ്.

ടെക്‌നിക്കല്‍ ഫോട്ടോഗ്രാഫറും, തിരുക്കച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്ന വ്യക്തിയായി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്ന ഷവോര്‍ട്ട്‌സ് 1978ല്‍ തിരുക്കച്ചയെ പരിശോദിക്കുന്നതിനുള്ള ശാസ്ത്രഞ്ജന്‍മാരുടെ കൂട്ടത്തിലെ ഒരംഗമായിരുന്നു.

തിരുക്കച്ചയുടെ വിശ്വാസ്യതയെ അവിശ്വസിച്ചിരുന്ന ഷവോര്‍ട്ട് ശാസ്ത്രഞ്ജന്‍മാരുടെ കൂട്ടത്തില്‍ ചേരാന്‍ വിസമ്മതിച്ചു. എന്നാല്‍ അദ്ദേഹം മറ്റു ശാസ്ത്രഞ്ജരുടെ നിര്‍ബന്ധപ്രകാരം സംഘത്തില്‍ ചേര്‍ന്നു. ആ തീരുമാനം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വലിയ സത്യത്തെ നേരില്‍ കാണുന്നതിനുള്ള അവസരമൊരുക്കി.

14 അടി നീളവും മൂന്നര അടി വീതിയുമുള്ള തുണിയില്‍ പതിഞ്ഞിരിക്കുന്നത് അതിക്രൂരമായി പീഡനങ്ങള്‍ ഏറ്റ് കുരിശില്‍ തറച്ച വ്യക്തിയുടെ മുന്‍വശവും പിറകുവശവും പതിഞ്ഞിട്ടുള്ള മൃതശരീരത്തിന്റെ ചിത്രമാണ്.

അന്വേഷണ സംഘത്തില്‍ ചേരുന്നതു വരെ തിരുക്കച്ച ഷാവോര്‍ട്ടിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചായചിത്രം മാത്രമായിരുന്നു.

എക്‌സ് റേകള്‍ പരിശോദിക്കുവാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം ഉപകരണമാണ് തിരുക്കച്ച പരിശോദിക്കുന്നതിനായ് ഉപയോഗിച്ചത്. അതുപയോഗിച്ച് ചിത്രത്തിലെ ഇരുളും വെളിച്ചവും അനുസരിച്ച് കൃത്യമായി വായുവില്‍ ചിത്രങ്ങള്‍ തെളിഞ്ഞു വരുന്നതിന് ഉപകരിക്കും.

സാധാരണ ചിത്രങ്ങള്‍ ഈ ഉപകരണത്താല്‍ പരിശോധിക്കുമ്പോള്‍ വ്യക്തതയില്ലാത്ത ചിത്രങ്ങളാണ് തെളിഞ്ഞു വരുന്നത്. എന്നാല്‍ തിരുക്കച്ചയിലെ യേശുവിന്റെ രൂപം 3-ഡി ചിത്ര രൂപേണയാണ് തെളിഞ്ഞു വന്നത്. ഇതിനര്‍ത്ഥം, ചിത്രത്തിന്റെ വ്യാപ്തിയും ശരീരത്തില്‍ നിന്ന് തിരുക്കച്ചയിലേക്കുള്ള ദൂരത്തിനും തമ്മില്‍ പരസ്പര ബന്ധം നിലനിന്നിരുന്നു എന്നാണ്.

‘വസ്ത്രവും ശരീരവും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ ചിത്രം പതിയുന്നത്. എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ ഉപകരണം ഉപയോഗിച്ച് പരിശോദിക്കുമ്പോള്‍ തെളിഞ്ഞു വരുന്നതിന് സാധ്യതയില്ല. അതിനര്‍ത്ഥം തിരുക്കച്ചയിലെ രൂപം ഫോട്ടോഗ്രാഫല്ല എന്നാണ്. ഫോട്ടോഗ്രാഫിനോ, ചായാച്ചിത്രങ്ങള്‍ക്കോ ഇത്തരത്തില്‍ തെളിഞ്ഞു വരാന്‍ കഴിയില്ല’, ഷവോര്‍ട്ട്‌സ് വ്യക്തമാക്കി. ഇന്നത്തെ അത്യാധുനിക സംവിധാനങ്ങള്‍ക്ക് അതീതമായ പ്രത്യേകയുള്ള ഏതോ സംവിധാനത്തിലൂടെയാണ് തിരുക്കച്ചയില്‍ ചിത്രം പതിഞ്ഞത് എന്ന് അദ്ദേഹം ചിന്തിച്ചു.

നേരില്‍ കണ്ട് വ്യക്തമായ ഷവോര്‍ട്ട്‌സ് തിരുക്കച്ചയിലെ തിരുസ്വരൂപത്തില്‍ വിശ്വസിച്ചു. ഇന്ന് അദ്ദേഹം തന്നെപ്പോലെ അവിശ്വാസമുള്ള അനേകരുടെ സംശയങ്ങള്‍ ഇല്ലാതാക്കുന്നതിന് ഒരു വെബ്‌സൈറ്റിന് രൂപം കൊടുത്തിരിക്കുകയാണ്. തിരുക്കച്ചയെ സംബന്ധിക്കുന്ന എല്ലാ ശാസ്ത്രീയ വിവരങ്ങളും, www.shroud.com എന്ന വെബ്‌സെറ്റില്‍ ലഭ്യമാണ്. ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കിലും തന്റെ പുതിയ പ്രവര്‍ത്തന രീതികളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നു എന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.

You must be logged in to post a comment Login