തിരുനാമകീര്‍ത്തനം ഇനി ദൈവസന്നിധിയില്‍

തിരുനാമകീര്‍ത്തനം ഇനി ദൈവസന്നിധിയില്‍

radhika

മലയാളത്തിലെ ഏറ്റവും ശ്രുതിമധുരമായ ക്രിസ്തീയ ഭക്തിഗാനങ്ങളിലൊന്നായ തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ… ആലപിച്ച ഗായിക രാധികാ തിലക് ഇനി അനശ്വരതയിലിരുന്ന് ആ ഗാനം പാടും. ഫാ. മൈക്കിള്‍ പനച്ചിക്കല്‍ – സണ്ണി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആ ഗാനം അനേകം ധ്യാനകേന്ദ്രങ്ങളിലും ദേവാലയങ്ങളിലുമെല്ലാം നിരന്തരം ആലപിക്കപ്പെട്ട ഗാനമാണ്. ഈ ഗാനം കൂടാതെ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ യശ്ശശരീരിയായ രാധിക ആലപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി എറണാകുളത്ത് സ്വകാര്യആശുപ്ത്രിയില്‍ വച്ച് അന്തരിക്കുമ്പോള്‍ രാധികയ്ക്ക് 45 വയസ്സായിരുന്നു. മലയാളസിനിമയില്‍ 70 തോളം സിനിമാഗാനങ്ങള്‍ രാധിക ആലപിച്ചിട്ടുണ്ട്. ഗുരു എന്ന സിനിമയില്‍ യേശുദാസുമായി ചേര്‍ന്ന് ആലപിച്ച ദേവസംഗീതം നീയല്ലേ, ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ നിന്റെ കണ്ണില്‍ വിരുന്നു വന്നു… തുടങ്ങിയ ഒട്ടേറെ ഗാനങ്ങള്‍ ശ്രദ്ധേയങ്ങളായി.

 

 

You must be logged in to post a comment Login