തിരുനാളിനൊരുക്കിയ വി. ഡോണ്‍ ബോസ്‌കോയുടെ രൂപം ആക്രമികള്‍ തകര്‍ത്തു

തിരുനാളിനൊരുക്കിയ വി. ഡോണ്‍ ബോസ്‌കോയുടെ രൂപം ആക്രമികള്‍ തകര്‍ത്തു

donഅസമിലെ ഗുവഹത്തിയില്‍ വി. ഡോണ്‍ ബോസ്‌കോയുടെ തിരുസ്വരൂപം ഒരു സംഘം ആക്രമികള്‍ തകര്‍ത്ത ശേഷം ഭരാലു നദിയിലെറിഞ്ഞു. ആഗസ്റ്റ് 6 ന് വിശുദ്ധന്റെ 200 ാം ജന്മദിനത്തിനു വേണ്ടി പ്രത്യേകം ഒരുക്കി വച്ചിരുന്ന രൂപമാണ് ആക്രമണത്തിന് ഇരയായത്.

ദൃക്‌സാക്ഷി മൊഴികള്‍ പ്രകാരം, ചടങ്ങ് നടക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് നൂറിലധികം വരുന്ന സംഘം രൂപത്തിന്റെ നേര്‍ക്ക് കല്ലെറിയാനും പൂപ്പാത്രങ്ങള്‍ തച്ചുടക്കാനും തുടങ്ങി. തൂടര്‍ന്ന്, രൂപമെടുത്ത് അവര്‍ പുഴയിലെറിഞ്ഞു. രൂപത്തിന്റെ കൈ ഒടിഞ്ഞു പോയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ പെട്ട നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ് ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി ഡോണ്‍ ബോസ്‌കോയുടെ രൂപം സ്ഥാപിക്കുന്നതിനെ എതിര്‍ത്തു രംഗത്തു വന്നിരുന്നു. ഇറ്റാലിയന്‍ ആ്ത്മീയ നേതാവായ ഡോണ്‍ ബോസ്‌കോ അസമിലെ ജനസമൂഹങ്ങള്‍ക്കായി യാതൊന്നും ചെയ്തിട്ടില്ല. അതിനാല്‍ അങ്ങനെയൊരാളുടെ പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു അവരുടെ വാദം. ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് ഇറ്റാലിയന്‍ വിശുദ്ധന്റെ പ്രതിമ സ്ഥാപിക്കുന്നതെന്നും ആക്രമികള്‍ ആരോപിച്ചു.

You must be logged in to post a comment Login