തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഒരു പുനര്‍വായനയുമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഒരു പുനര്‍വായനയുമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: പള്ളിപ്പെരുന്നാളുകള്‍ അടിമുടി പരിഷ്‌കരിച്ച് ലളിതമാക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ബഹളവും കോലാഹലവും ഒഴിവാക്കി ആത്മീയ ഉല്‍കര്‍ഷം ലഭിക്കുന്നവിധത്തിലാകണം തിരുനാളുകള്‍. ഭക്തിയുടെ മോടി വര്‍ധിപ്പിച്ച്, വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ സഹായിക്കുന്ന ആത്മീയ ആഘോഷങ്ങളായി തിരുനാളുകള്‍ മാറണം. ഊട്ടുനേര്‍ച്ച തുടങ്ങിയവ തിരുനാളുകളുടെ അവശ്യഘടകമാക്കുന്ന ശൈലി പുനഃപരിശോധിക്കണം. വെടിക്കെട്ടുകള്‍ ഒഴിവാക്കി കാരുണ്യപ്രവൃത്തികള്‍ നടത്തണം. തിരുനാള്‍ ആഘോഷത്തിനായി നേര്‍ച്ചവരവിന്റെ വലിയഭാഗം ചെലവാകുന്നതു നീതീകരിക്കാനാകുമോ?

തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന എന്ന പേരില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

You must be logged in to post a comment Login