തിരുനാള്‍ ദിനത്തില്‍ ഐഎസ് തീവ്രവാദികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ച് കര്‍മ്മലീത്ത സന്യാസിനികള്‍

തിരുനാള്‍ ദിനത്തില്‍ ഐഎസ് തീവ്രവാദികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ച് കര്‍മ്മലീത്ത സന്യാസിനികള്‍

മുബൈ: വഡോധരയിലെ കര്‍മ്മലീത്ത സന്യാസിനികള്‍ പ്രേം ജ്യോത് എന്ന തങ്ങളുടെ സഭാ സ്ഥാപനത്തിന്റെ 33-ാം വാര്‍ഷികദിനത്തില്‍ ഐഎസ് തീവ്രവാദികളുടെ മാനസാന്തരത്തിനും തകര്‍ന്ന ലോകത്തിന്റെ സൗഖ്യത്തിനുമായി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

വ്യാകുലമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ 24 മണിക്കൂര്‍ നീണ്ട ദിവ്യകാരുണ്യ ആരാധന കന്യാസ്ത്രീകള്‍ നടത്തി. സെപ്റ്റംബര്‍ 15ന് രാവിലെ 5 മണിക്ക് ആരംഭിച്ച ആരാധന പിറ്റേദിവസം രാവിലെ 5മണിക്കാണ് അവസാനിച്ചത്. പകല്‍ സമയങ്ങളില്‍ പ്രദേശത്തെ അത്മായരും ആരാധനയില്‍ പങ്കെടുത്തു.

അന്നേ ദിവസം സന്യാസിനികള്‍ ഉപവാസദിനമായി ആചരിച്ചു. മാര്‍പാപ്പയുടെ ആഗ്രഹങ്ങള്‍ക്കു വേണ്ടിയും പ്രായശ്ചിത്തം ചെയ്ത് മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക് മാപ്പു ചോദിച്ചും അവര്‍ ആരാധന നടത്തി പ്രാര്‍ത്ഥിച്ചു.

You must be logged in to post a comment Login