തിരുവനന്തപുരത്ത് പള്ളി തകര്‍ത്ത മൂന്നു പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പോത്തന്‍കോട് സിഎസ്‌ഐ ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്ത കേസില്‍ പൗഡിക്കോണം സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു, രാജേഷ്, രാഹുല്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിയുടെ വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ സായുധരായ 30 അംഗ സംഘം ആക്രമണം അഴിച്ചു വിടുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് സഭാധികാരികള്‍ ഗതാഗതം ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.

You must be logged in to post a comment Login