തിരുവോസ്തിയില്‍ നിന്ന് അഗ്നിനാളം; നടുവില്‍ തുടിക്കുന്ന ഹൃദയം

തിരുവോസ്തിയില്‍ നിന്ന് അഗ്നിനാളം; നടുവില്‍ തുടിക്കുന്ന ഹൃദയം

ഫിBetanialunacloseup2ന്‍കാ ബെറ്റാനിയ എന്ന് കേട്ടിട്ടുണ്ടോ? വെനിസ്വേലയിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമാണിത്. പച്ചക്കുന്നുകളാല്‍ ചുറ്റപ്പെട്ട സ്ഥലം. നിരവധി ജലാശയങ്ങള്‍.. പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹിക്കപ്പെട്ട ദേശം. അവിടെത്തെ ചാപ്പലില്‍ വിശുദ്ധ ബലി നടക്കുകയാണ്. വര്‍ഷം 1991. തിയതി ഡിസംബര്‍ എട്ട്. അതെ, മാതാവിന്റെ അമലോത്ഭവതിരുനാള്‍ ദിനം. വിശ്വാസികള്‍ തിങ്ങിനിറഞ്ഞ് നില്ക്കുകയാണ്. ഫാ. ഓട്ടോ ഓസായാണ് കാര്‍മ്മികന്‍. ദിവ്യകാരുണ്യ സ്വീകരണ സമയമായി. ഫാ. ഓട്ടോ വലിയ തിരുവോസ്തി നാലായി മുറിച്ചു. വിശുദ്ധിയോടെ അതിലൊരെണ്ണം അദ്ദേഹം ഭക്ഷിച്ചു. പെട്ടെന്നാണ് തന്റെ കണ്ണുകളെ വിശ്വസിക്കാനാവാത്ത ഒരു കാഴ്ചയുടെ അത്ഭുതത്താല്‍ അദ്ദേഹം നടുങ്ങിപ്പോയത്. പീലാസയില്‍ പരികര്‍മ്മം ചെയ്യപ്പെട്ട തിരുവോസ്തികളിലൊന്നില്‍ നിന്ന് ചോര കിനിയുന്നു. പീലാസയിലേക്ക് പതുക്കെ രക്തം ഒലിച്ചിറങ്ങുന്നു.. എന്താണ് സംഭവിക്കുന്നത്? അദ്ദേഹത്തിന് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.. വിശ്വാസികളുടെ വൈകാരികത ഉണര്‍ത്തുവാന്‍ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ആരുമറിയാതെ അത് മൂടിവയ്ക്കുകയാണ് അച്ചന്‍ ചെയ്തത്. കുര്‍ബാന സമാപിച്ചു. തിരുവോസ്തി അദ്ദേഹം സക്രാരിയിലേക്ക് മാറ്റി. പിന്നീട് മേലധികാരികളെ വിവരമറിയിച്ചു. ക്ഷമയോടെ കാത്തിരിക്കുക, അതായിരുന്നു മെത്രാന്റെ നിര്‍ദ്ദേശം. രാത്രി എങ്ങനെയാണ് വെളുപ്പിച്ചതെന്ന് ഓട്ടോ അച്ചന് തന്നെ അറിയില്ല. അതിരാവിലെ അദ്ദേഹം പള്ളിയിലേക്കോടി. സക്രാരി തുറന്നു. അതാ അപ്പോഴും തിരുവോസ്തിയില്‍ നിന്ന് രക്തം കിനിയുന്നു. ചോര കിനിയുന്ന തിരുവോസ്തി. മൂന്നു ദിവസം ഇതേ അവസ്ഥ തുടര്‍ന്നു. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ പീലാസയില്‍ പരന്നിറങ്ങിയ രക്തം തിരുവോസ്തി ആഗിരണം ചെയ്യുന്നുണ്ടായിരുന്നില്ല. സംഭവിച്ചത് അത്ഭുതമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. രൂപതാധ്യക്ഷനായ റിക്കാര്‍ഡോ ഈ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ രൂപതാതല കമ്മീഷന് രൂപം നല്കി. കൃത്യമായ വിവരം പഠനസംഘം കണ്ടെത്തുന്നതുവരെ ഈ അത്ഭുതം രഹസ്യമായി സൂക്ഷിക്കാനായിരുന്നു മെത്രാന്റെ തീരുമാനം. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കായി ലബോറട്ടറിയിലേക്ക് തിരുവോസ്തി അയച്ചു. അതനുസരിച്ച് വെനിസ്വേലയിലെ കാരക്കാസിലെ പ്രമുഖമായ ലബോറട്ടറിയിലേക്ക് തിരുവോസ്തി പഠനത്തിനായി അയച്ചുകൊടുത്തു. ശാസ്ത്രജ്ഞര്‍ പറഞ്ഞകാര്യം ഇതായിരുന്നു. ശാസ്ത്രീയമായി വിശദീകരിക്കാനാവാത്ത സംഭവമാണിത്. തിരുവോസ്തിയില്‍ നിന്ന് ഒഴുകിയത് യഥാര്‍ത്ഥ മനുഷ്യരക്തം തന്നെ. എബി ഗ്രൂപ്പില്‍ പെട്ടതാണ് രക്തം.
മനുഷ്യന് മനസ്സിലാക്കാനോ അവന്റെ ബുദ്ധിക്ക് ഗ്രഹി്ക്കാനോ സാധിക്കാത്ത മഹാത്ഭുതങ്ങളിലൊന്ന്..! ലോസ് ടെക്യൂസിലെ അഗസ്റ്റീനിയന്‍ കോണ്‍വെന്റ് ചാപ്പലില്‍ നിത്യാരാധനയ്ക്കും വണക്കത്തിനുമായി ദിവ്യകാരുണ്യം സൂക്ഷി്ക്കാനായിരുന്നു മെത്രാന്റെ നിര്‍ദ്ദേശം. വിശ്വാസികളുടെ കാതുകളിലേക്ക് വാര്‍ത്തയെത്തിത്തുടങ്ങി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ അവിടേയ്ക്ക് കൂട്ടംകൂട്ടമായി എത്തി്ത്തുടങ്ങി. അക്കൂട്ടത്തിലൊരാളായിരുന്നു ഫാ. മാസറെല്ല. ഫാ. മാസെറെല്ല ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. അതിന് ശേഷം അത്ഭുത തിരുവോസ്തി സൂക്ഷിച്ചിട്ടുള്ള സക്രാരി തുറന്നു. സുഹൃത്ത് ആ നിമിഷത്തെ ക്യാമറയില്‍ പകര്‍ത്താന്‍ ഒരുങ്ങി. തിരുവോസ്തിയില്‍ നിന്ന് അഗ്നിനാളങ്ങളുയരുന്നതാണ് അദ്ദേഹത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം. ഒപ്പം തിരുവോസ്തിയുടെ നടുവില്‍ തുടിക്കുന്ന ഒരു ഹൃദയത്തിന്റെ ചിത്രവും..
വിശുദ്ധ കുര്‍ബാന സംശയത്തോടും വിശ്വാസക്കുറവോടും കൂടി സ്വീകരിക്കുന്നവര്‍ക്കെല്ലാം ദിവ്യകാരുണ്യത്തിന്റെ ഈ അത്ഭുതം തങ്ങളുടെ സംശയങ്ങള്‍ എടുത്തുകളയാന്‍ സഹായിക്കുമെന്ന് കരുതുന്നു.

You must be logged in to post a comment Login