തിരുവോസ്തി എന്തു കൊണ്ട് നാവില്‍ സ്വീകരിക്കണം?

തിരുവോസ്തി എന്തു കൊണ്ട് നാവില്‍ സ്വീകരിക്കണം?

benedict-communion-tongueപരമ്പരാഗതമായി തിരുവോസ്തി നാവിലാണ് നല്‍കുന്നത്. എന്നാല്‍ വി. കുര്‍ബാനയില്‍ തിരുവോസ്തി കൈയില്‍ നല്‍കുന്ന ഒരു പതിവ് ചില ദേവാലയങ്ങളില്‍ അനുഷ്ഠിച്ചു വരുന്നുണ്ട്. സഭാധികരികള്‍ ഈ രീതിയെ നിരുത്സാഹപ്പെടുത്തുന്നതില്‍ പ്രധാനപ്പെട്ട ഒരു കാരണമുണ്ട്.

ബ്ലാക്ക് മാസ് അഥവാ സാത്താന്‍ പ്രീതിക്കായി നടത്തുന്ന കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കാന്‍ വലിയ വില കൊടുത്ത് വാഴ്ത്തിയ ഓസ്തി വാങ്ങുന്ന പതിവ് നാട്ടില്‍ പലയിടത്തും വ്യാപമായതായി റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞു കയറി ഓസ്തി കൈക്കലാക്കി ദുഷിച്ച ആചാരങ്ങള്‍ക്കായി അവര്‍ അത് ഉപയോഗിക്കുന്നു. തിരുവോസ്തിയെ അവഹേളിക്കുകയാണ് ബ്രാക്ക് മാസിലെ പ്രധാന ആചാരം. പലപ്പോഴും കുട്ടികളെയാണ് ഇതിനായി അവര്‍ ഉപയോഗിക്കുന്നത്. 2000 രൂപ വരെ ഒരു തിരുവോസ്തിക്ക് വിലയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തില്‍ പലയിടങ്ങളിലും സാത്താന്‍ ആരാധനാകേന്ദ്രങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം ജില്ലയില്‍ മാത്രം പതിനഞ്ചോളം.

ഈ സാഹചര്യത്തില്‍ ഓസ്തി കരങ്ങളില്‍ നല്‍കുന്നത് അവ ബ്ലാക്ക് മാസുകാരുടെ പക്കല്‍ എത്തിക്കുന്ന് എളുപ്പമാക്കുന്നു എന്ന് കണ്ടതിനാല്‍ തിരുവോസ്തി കൈകളില്‍ നല്‍കുന്നത് സഭാധികാരികള്‍ നിരുത്സാഹപ്പെടുത്തുന്നു.

You must be logged in to post a comment Login