തിരുശേഷിപ്പുകള്‍ വണങ്ങുന്നതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നതെന്ത്?

തിരുശേഷിപ്പുകള്‍ വണങ്ങുന്നതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നതെന്ത്?

Glasses on Open Bibleസഭയില്‍ തിരുശേഷിപ്പുകള്‍ വണങ്ങുന്ന സമ്പ്രദായത്തെക്കുറിച്ച് ചിലരുടെയിടയിലെങ്കിലും സംശയങ്ങളുണ്ടാകും. എന്നാല്‍ കേവലം അന്ധവിശ്വാസങ്ങളുടെ പുറത്തല്ല വിശ്വാസികള്‍ തിരുശേഷിപ്പ് വണങ്ങുന്നത്. ബൈബിളില്‍ തന്നെ അതിന് ഉത്തരമുണ്ട്.

സുവിശേഷത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: ‘അവിടുത്തെ ജനങ്ങള്‍ അവനെ തിരിച്ചറിഞ്ഞ്, ചുറ്റുമുള്ള നാട്ടിലെല്ലാം ആളയച്ച്, സകല രോഗികളെയും അവന്റെ അടുത്തു കൊണ്ടു വന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവര്‍ അവനോടപേക്ഷിച്ചു. സ്പര്‍ശിച്ചവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു’. (മത്താ 14:35-36, മര്‍ക്കോ 6:56, ലൂക്കാ 8:43-44). പത്രോസിന്റെ നിഴലു പോലും രോഗശാന്തിക്കു കാരണമായെന്ന് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലും നാം വായിക്കുന്നു. അര്‍ത്ഥമറിയാതെയാണ് തിരുശേഷിപ്പുകള്‍ വണങ്ങിയിട്ടുള്ളതെങ്കില്‍ അതിന് ഇത്തരത്തില്‍ സുവിശേഷം തന്നെ വ്യാഖ്യാനം നല്‍കുന്നുണ്ട് എന്നോര്‍ക്കുക.

You must be logged in to post a comment Login