തിരുശേഷിപ്പ് വില്പനയ്ക്ക്. ഇ-ബേയില്‍!

തിരുശേഷിപ്പ് വില്പനയ്ക്ക്. ഇ-ബേയില്‍!

വന്ന് വന്ന് ഇവിടം വരെയെത്തി കാര്യങ്ങള്‍! വിശുദ്ധന്റെ തിരുശേഷിപ്പായ അസ്ഥിയാണ് ഓന്‍ലൈന്‍ വില്പനാ സൈറ്റായ ഇ-ബേയില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

വാക്‌സ് കൊണ്ട് സീല്‍ ചെയ്ത തിരുശേഷിപ്പ് എന്ന പേരില്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന അസ്ഥിയുടെ വില 3600 ഡോളര്‍!

ഇ-ബേയില്‍ ഒരു ജപമാല വാങ്ങാന്‍ വേണ്ടി തിരഞ്ഞപ്പോഴാണ് ഇക്കാര്യം റയാന്‍ ഷീലിന്റെ ശ്രദ്ധയില്‍ പെട്ടത്. ലേലത്തിനട്ടിരിക്കുന്ന വിഭാഗത്തില്‍ അനേകം തിരുശേഷിപ്പുകളാണ് ഇത്തരത്തില്‍ വില്പനയ്ക്കു വച്ചരിക്കുന്നത്. മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ വില്പനയ്ക്ക് വയ്ക്കരുത് എന്ന ഇ-ബേയുടെ നയത്തെ ധിക്കരിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ അരങ്ങേറുന്നത് എന്ന് ഷീല്‍ പറയുന്നു.

കത്തോലിക്കര്‍ പാവനമായി വണങ്ങുന്ന തിരുശേപ്പുകള്‍ ഇത്തരത്തില്‍ വില്ക്കുന്നത് പ്രകോപനപരമാണെന്നാണ് യുകാത്തലിക്ക് എന്ന സൈറ്റിന്റെ എഡിറ്ററായ ഷീലിന്റെ നിലപാട്.

ഈ പ്രവണത നിര്‍ത്താലക്കണമെന്നാവശ്യപ്പെട്ട് ഇ-ബേ അധികൃതര്‍ക്ക് 25000 പേരുടെ ഒപ്പോടു കൂടി പരാതി അയക്കാന്‍ തയ്യാറെടുക്കുകയാണ് ഷീല്‍.

You must be logged in to post a comment Login