തിളച്ച എണ്ണയില്‍ വീണിട്ടും പൊള്ളലേല്‍ക്കാതിരുന്ന വിശുദ്ധന്‍

തിളച്ച എണ്ണയില്‍ വീണിട്ടും പൊള്ളലേല്‍ക്കാതിരുന്ന വിശുദ്ധന്‍

എഡി 95-ാം നൂറ്റാണ്ടില്‍ ഏറ്റവും ഒടുവില്‍ മടണമടഞ്ഞ ക്രിസ്തു ശിഷ്യനാണ് വി. യോഹന്നാന്‍. മറ്റു ശിഷ്യന്മാരെല്ലാം രക്തസാക്ഷിത്വം വരിച്ചെങ്കിലും യോഹന്നാന്‍ മരിക്കുന്നത് പ്രായാധിക്യം മൂലമാണ്. എന്നാല്‍ ഇതിനര്‍ത്ഥം റോമന്‍ ഭരണാധികാരികള്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചില്ല എന്നല്ല. മറിച്ച് അധികാരികളുടെ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിനു മുന്‍പില്‍
പാഴായി പോവുകയായിരുന്നു.

ഒരു തവണ വി. യോഹന്നാനെ റോമന്‍ അധികാരികള്‍ പിടിച്ച് തടവിലാക്കി. കൊളോസിയത്തിലെ നൂറുകണക്കിന് ആളുകളുടെ മുന്‍പില്‍ വച്ച് യോഹന്നാനെ തിളച്ച എണ്ണയില്‍ മുക്കി കൊല്ലാന്‍ അധികാരികള്‍ ഉത്തരവിട്ടു. അവര്‍ അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു. എന്നാല്‍ തിളച്ച എണ്ണയിലേക്ക് വീണ യോഹന്നാന്റെ ശരീരം പൊളളിയില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ശരീരത്തില്‍ ചെറുപാടുപോലും വീണില്ല. ഇത് കണ്ടുകൊണ്ട് കൊളോസിയത്തില്‍ അന്ന് സന്നിഹിതരായിരുന്ന എല്ലാവരും ക്രിസ്തു മതവിശ്വാസം സ്വീകരിച്ചു.

രോഷാകുലരായ റോമന്‍ അധികാരികള്‍ അദ്ദേഹത്തെ പത്മോസ് ദ്വീപിലേക്ക് നാടുകടത്തി. അവിടെവച്ചാണ് അദ്ദേഹം വെളിപാടിന്റെ പുസ്‌കമെഴുതിയത് എന്നു വിശ്വിസിക്കുന്നു.

You must be logged in to post a comment Login