തീര്‍ത്ഥാടകരെ ആകര്‍ഷിച്ച് വി. അല്‍ഫോന്‍സ്സാമ്മയുടെ രൂപം

തീര്‍ത്ഥാടകരെ ആകര്‍ഷിച്ച് വി. അല്‍ഫോന്‍സ്സാമ്മയുടെ രൂപം

hqdefaultഭരണങ്ങാനം: ഭരണങ്ങാനം ഫൊറോന ദേവാലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന വി. അല്‍ഫോന്‍സാമ്മയുടെ രൂപം വിശുദ്ധനായി മാറിയ വ്യക്തി ആശീര്‍വദിച്ചതിനു ശേഷം തീര്‍ത്ഥാടകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. അല്‍ഫോന്‍സാമ്മയെയും കുര്യാക്കോസ് ഏലിയാസ് അച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിന് 1986 ഫെബ്രുവരി 8ന് ഭരണങ്ങാനത്ത് എത്തിയപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വെഞ്ചരിച്ചതാണ് അല്‍ഫോന്‍സാമ്മയുടെ രൂപം. അല്‍ഫോന്‍സാമ്മയുടെ പക്കല്‍ അനുഗ്രഹത്തിനായി വരുന്ന എല്ലാവരും രൂപത്തിനു മുന്‍പില്‍ പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിച്ച് മടങ്ങിപ്പോകുമെന്ന് ഉറപ്പു വരുത്തുന്നു. ഭരണങ്ങാനം ദേവാലയമാണ് ഇന്ത്യയില്‍ പാപ്പ വെഞ്ചരിച്ച അല്‍ഫോന്‍സാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ഏക ദേവാലയം. ജോണ്‍ പോള്‍ II മന്‍ പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചതോടുകൂടി രൂപത്തിന്റെ പ്രാധാന്യം വര്‍ധിച്ചു. വിശേഷദിവസങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ രൂപത്തിനു മുന്‍പില്‍ വിശ്വാസികള്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തുന്നു. ജൂലൈ 27ന് തിരി കത്തിച്ചുള്ള പ്രദിക്ഷണത്തില്‍ രൂപം പുറത്തെടുക്കുന്നു. ദേവാലയത്തില്‍ നിന്നും തുടങ്ങുന്ന പ്രദിക്ഷണം സന്യാസ മഠത്തിന്റെ മുറികള്‍ക്കുള്ളിലൂടെ കടന്ന് തിരിച്ച് അല്‍ഫോന്‍സാമ്മയെ അടക്കിയിരിക്കുന്ന ദേവാലയത്തില്‍ സ്ഫാപിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ പ്രധാനപ്പെട്ട കിരുനാളായ ജൂലൈ 28നും രൂപം പുറത്തിറങ്ങുന്നുണ്ട്. തിരുനാള്‍ കഴിയുന്ന ദിവസം രൂപം തിരിച്ച് സ്ഥാപിക്കുന്നു.

You must be logged in to post a comment Login