തീവ്രവാദം ചെറുക്കാനുള്ള സര്‍ക്കാര്‍ മുന്നേറ്റങ്ങള്‍ ഫലം കണ്ടില്ല: കര്‍ദ്ദിനാള്‍ നിക്കോള്‍സ്

തീവ്രവാദം ചെറുക്കാനുള്ള സര്‍ക്കാര്‍ മുന്നേറ്റങ്ങള്‍ ഫലം കണ്ടില്ല: കര്‍ദ്ദിനാള്‍ നിക്കോള്‍സ്

ലണ്ടന്‍: തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വേണ്ടത്ര ലക്ഷ്യം കണ്ടില്ലെന്ന് വെസ്റ്റ്മിന്‍സ്റ്റെര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. രാജ്യം തീവ്രവാദ ഭീഷണി നേരിടുന്നു എന്നുള്ളത് ശരി തന്നെയാണ്. പക്ഷേ, അതിനെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ തെറ്റായ ദിശയിലാണ് നീങ്ങിയത്. തീവ്രവാദത്തെ നേരിടാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപെടാനാണ് സഹായിച്ചത്. വിദ്യാര്‍ത്ഥികള്‍ തീവ്രവാദികളാണെന്നു സംശയിച്ച് പോലീസിനെ സമീപിച്ച അദ്ധ്യാപകരുടെ നാടാണിതെന്നും അദ്ദേഹം ആരോപിച്ചു.

You must be logged in to post a comment Login