തീവ്രവാദത്തിനെതിരെ കൈകോര്‍ത്ത് ഷിയാ മുസ്ലീം – കത്തോലിക്ക ബിഷപ്പുമാര്‍

തീവ്രവാദത്തിനെതിരെ കൈകോര്‍ത്ത് ഷിയാ മുസ്ലീം – കത്തോലിക്ക ബിഷപ്പുമാര്‍

റോം: ഇറാനിലെ ഷിയാ മുസ്ലീം മതനേതാക്കളും അമേരിക്കയിലെ കത്തോലിക്ക ബിഷപ്പുമാരും ഭീകരാക്രമണം, മതതീവ്രവാദം തുടങ്ങി കൂട്ടക്കുരുതിക്ക് വരെ ഇടനല്‍കുന്ന ആയുധങ്ങള്‍ക്കെതിരെ ഒരുമിച്ച്‌ പൊരുതേണ്ടതുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

മനുഷ്യവംശത്തിന്റെ ക്ഷേമത്തിനും, ജീവനും, മഹിമയ്ക്കും വേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലീമുകള്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് ഓഗസ്റ്റ് 18ന് പുറത്തിറക്കിയ അറിയിപ്പിയില്‍ അവര്‍ പറഞ്ഞു. നീതിയുടെയും ഐക്യത്തിന്റെയും മേലാണ് സമാധാനപരമായുള്ള സഹവര്‍ത്തിത്വം കെട്ടിപ്പൊക്കിയിരിക്കുന്നതെന്ന് ഇരുകൂട്ടരും പുറത്തിറക്കിയ പ്രസ്താപനയില്‍ പറഞ്ഞു.

ഏകദൈവത്തിലുള്ള വിശ്വാസം ജൂതന്‍മാരെയും, ക്രിസ്ത്യാനികളെയും മുസ്ലീമുകളെയും ഒത്തൊരുമിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.

You must be logged in to post a comment Login