തീവ്രവാദത്തിനെതിരെ മതനേതാക്കള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കണം; വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

തീവ്രവാദത്തിനെതിരെ മതനേതാക്കള്‍ ഉറച്ച നിലപാടുകള്‍ സ്വീകരിക്കണം; വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

ന്യൂയോര്‍ക്ക് സിറ്റി: ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കെതിരെ നരഹത്യയും, പീഡനവും, യുദ്ധക്കെടുതികളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രൂരപീഡനത്തിന് ഇരയായവരുടെ സംരക്ഷണം ആവശ്യപ്പെട്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ഇത്തരം ക്രൂരതകളെ തടയുന്നതിനാവശ്യമായ നടപടികള്‍ക്ക് മത നേതാക്കളും രാഷ്ട്ര അധികാരികളും തുടക്കം കുറിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അനുദിനം വര്‍ദ്ധിച്ചു വരുന്ന ക്രൂരകൃത്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് രാഷ്ട്രത്തിനും അന്താരാഷ്ട്ര സമൂഹത്തിനും ഗൗരവമേറിയ ഉത്തരവാദിത്വമുണ്ട്. മതത്തിന്റെ പേരില്‍ പെരുകി വരുന്ന കൊലപാതകങ്ങള്‍ക്ക് അവസാനം കണ്ടെത്തുവാനും, സമാധാനത്തിലുറച്ച്‌, എല്ലാവരെയും അംഗീകരിക്കുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കേണ്ട തങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും മതനേതാക്കള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.

‘സംരക്ഷണത്തെ ഉയര്‍ത്തിപ്പിടിക്കുവാനുള്ള ഉത്തരവാദിത്വം: പൈശാചിക പീഡനങ്ങള്‍ തടയുന്നതിന് മതനേതാക്കള്‍ക്കുള്ള ദൗത്യം’ എന്ന പേരില്‍ ഹോളി സീയും, യുണൈറ്റഡ് നാഷന്‍സും ചേര്‍ന്ന് നടത്തിയ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

You must be logged in to post a comment Login