തീവ്രവാദികളായാലും വധശിക്ഷ അരുത്: പാക്കിസ്ഥാന്‍ കത്തോലിക്കാ സഭ

തീവ്രവാദികളായാലും വധശിക്ഷ അരുത്: പാക്കിസ്ഥാന്‍ കത്തോലിക്കാ സഭ

ഇസ്ലാമാബാദ്: രാജ്യത്ത് അക്രമണം നടത്തുന്ന തീവ്രവാദികളെ വിചാരണ നടത്തി തൂക്കികൊല്ലുന്നതിനോട് പാക്കിസ്ഥാനിലെ കത്തോലിക്കാ സഭയ്ക്ക് യോജിപ്പില്ലന്നു സഭയുടെ വക്താവ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആളുകളെ കൊല്ലപ്പെടുത്തുന്ന ശിക്ഷയില്‍ നിന്നും മാറണമെന്നും പാക്കിസ്ഥാന്‍ കത്തോലിക്കാ സഭ ആവശ്യപ്പെട്ടു.

45 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ആസൂത്രണം ചെയ്ത 5 ഐഎസ് തീവ്രവാദികളെ വധശിക്ഷക്കു വിധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ ക്രൈസ്തവ സഭ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

വധശിക്ഷകള്‍ നടപ്പിലാക്കിയാല്‍ രാജ്യത്ത് തീവ്രവാദി ആക്രമണങ്ങള്‍ കുറയുന്നില്ലെന്ന് പാക്കിസ്ഥാന്‍ ബിഷപ്പും നീതി സമാധാന കമ്മറ്റിയുടെ ഡയറക്ടറുമായ ഫാ. ഇമ്മാനുവല്‍ യൂസഫ് മാണി പറഞ്ഞു.വിദ്യാഭ്യാസ രംഗങ്ങളില്‍ മാറ്റം വരുത്തി കുട്ടികളില്‍ തീവ്രവാദ ആശയങ്ങള്‍ പടരാതെ അവരെ വളര്‍ത്താന്‍ ശ്രമിക്കണമെന്നും പാക്കിസ്ഥാന്‍ കത്തോലിക്കാ സഭ ആവശ്യപ്പെട്ടു.

You must be logged in to post a comment Login