തീവ്രവാദികളില്‍ നിന്ന് പള്ളികളെ രക്ഷിക്കാന്‍ യുവാക്കള്‍ രംഗത്ത്

തീവ്രവാദികളില്‍ നിന്ന് പള്ളികളെ രക്ഷിക്കാന്‍ യുവാക്കള്‍ രംഗത്ത്

download (1)ലാഹോര്‍: പാക്കിസ്ഥാനില്‍ തുടരെതുടരെ ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ക്രൈസ്തവദേവാലയങ്ങളുടെ സംരക്ഷണം ഏറ്റെടുത്തുകൊണ്ട് പതിനാറ് യുവാക്കള്‍ രംഗത്ത്. തൊഴില്‍പരമായി ഇവര്‍ സെക്യൂരിറ്റിവിഭാഗത്തില്‍ ജോലി ചെയ്യുന്നവരല്ല.പള്ളികളെ സംരക്ഷിക്കുക എന്ന ധീരമായ തീരുമാനമാണ് ഇത്തരമൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഇതിന് നിമിത്തമായതാകട്ടെ ലൂക്കായുടെ സുവിശേഷത്തിലെ 11;21 വാക്കുകളാണെന്നും ഇവര്‍ പറയുന്നു. ലാഹോറിലെ ആറുപള്ളികള്‍ക്കാണ് ഇവരുടെസംരക്ഷണം ഇപ്പോള്‍ ലഭിക്കുന്നത്. ലോക്കല്‍ പോലീസിന്റെയും സെക്യൂരിറ്റിവിഭാഗത്തെിന്റെയും പൂര്‍ണ്ണപിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പോലീസ് തങ്ങളുടെ നിയമപ്രകാരമുള്ള ആയുധങ്ങളുമായി ഈ സേനയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ദിനംതോറും ദൈവം ഞങ്ങളെ ശക്തിപ്പെടുത്തുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അംഗങ്ങള്‍ പറയുന്നു.

You must be logged in to post a comment Login