തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് സിറിയന്‍ ബിഷപ്പ്

സിറിയ: തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് സിറിയന്‍ ബിഷപ്പ് ജോര്‍ജ്ജ് അബു ഖാസന്‍ ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടു. പാരിസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനസഹായത്തിനു പുറമേ തീവ്രവാദികള്‍ക്ക് ആയുധ പരിശീലനവും ആയുധങ്ങളും നല്‍കുന്നത് നിര്‍ത്തണമെന്നും ബിഷപ്പ് ജോര്‍ജ്ജ് ഖാസന്‍ ആവശ്യപ്പെട്ടു.

‘തീവ്രവാദം രാക്ഷസരൂപിയായ ഒരു തിന്‍മയാണ്. അതിനെ നിയന്ത്രിക്കാന്‍ നാം പാടുപെടുകയാണ്. അത് ഒരു തരം മരണസംസ്‌കാരമാണ് വളര്‍ത്തുന്നത്. മനുഷ്യജീവനെ അത് മാനിക്കുന്നില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login