തീവ്രവാദിയെ ആലിംഗനം ചെയ്യുന്ന ക്രിസ്തു, വെടിവയ്പില്‍ കരയുന്ന ക്രിസ്തു

തീവ്രവാദിയെ ആലിംഗനം ചെയ്യുന്ന ക്രിസ്തു, വെടിവയ്പില്‍ കരയുന്ന ക്രിസ്തു

ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും ആലിംഗനം ചെയ്യുന്ന ക്രിസ്തു.  കൊലപാതകങ്ങളില്‍ ദു:ഖിക്കുന്ന ക്രിസ്തു. തിമോത്തി സ്‌ക്മാല്‍സിന്റെ  ഈ പുതിയ ശില്പം അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ പശ്ചാത്തലത്തില്‍ നിന്ന് പിറവിയെടുത്തതാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തിന്റെ പതിനഞ്ചാം വാര്‍ഷികം ഈ മാസം പതിനൊന്നിനായിരുന്നു ആചരിച്ചത്.

ഈ അവസരത്തിലാണ്  ഭീകരവാദിയെ ആലിംഗനം ചെയ്യുന്ന ക്രിസ്തുവിന്റെ ശില്പവുമായി തിമോത്തി കടന്നുവന്നിരിക്കുന്നത്. ഭവനരഹിതനായ ക്രിസ്തു എന്ന പ്രശസ്തമായ ശില്പത്തിന്റെ സ്രഷ്ടാവാണ് തിമോത്തി.

താന്‍ ഇന്നേവരെ സൃഷ്ടിച്ചതില്‍ വച്ചേറ്റവും പ്രയാസമേറിയ ശില്പമാണ് ലവ് യുവര്‍ എനിമീസ് എന്ന് പേരിട്ടിരിക്കുന്ന ഈ ശില്പമെന്ന് തിമോത്തി പറയുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ് ശത്രുക്കളെ സ്‌നേഹിക്കുവിന്‍ എന്നും നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിനെന്നും ക്രിസ്തു പഠിപ്പിച്ചത്.

തിമോത്തിയുടെ മറ്റൊരു ശില്പമാണ് കൊല്ലരുത്. ആഫ്രിക്കന്‍- അമേരിക്കനായിരുന്ന വ്യക്തിയെ പോലീസ് വെടിവച്ചുകൊന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ശില്പം തീര്‍ത്തിരിക്കുന്നത്. പുറകില്‍ വെടിയുണ്ട പതിച്ച് വീണുകിടക്കുന്ന വ്യക്തിക്ക് സമീപം മുഖം പൊത്തിക്കരയുന്ന ക്രിസ്തുവിനെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

ഏതെങ്കിലും വിധത്തില്‍ ജീവന്‍ മനുഷ്യന്‍ തിരികെയെടുക്കുമ്പോള്‍ ക്രിസ്തു അനുഭവിക്കുന്ന ഹൃദയവേദനയാണ് ഇവിടെ വ്യക്തമാകുന്നത്.

ബി

You must be logged in to post a comment Login