തുര്‍ക്കി ക്രിസ്ത്യാനികള്‍ക്ക് പ്രതീക്ഷ പകരുന്ന നിയമം

തുര്‍ക്കി ക്രിസ്ത്യാനികള്‍ക്ക് പ്രതീക്ഷ പകരുന്ന നിയമം

turkeyതുര്‍ക്കിയിലെ ക്രിസ്ത്യാനികളുടെ പീഠനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിയായി. തങ്ങളുടെ കഷ്ടപ്പാടുകള്‍ക്കു മീതെ പുതുനക്ഷത്രമായി തെളിയുകയാണ് പുതിയ നിയമവ്യവസ്ഥ.

അര്‍മേനിയന്‍ പാത്രിയര്‍ക്കീസിന്റെ  നേതൃത്വത്തില്‍ രൂപം നല്‍കിയ ഹൊവാജിം 1461 എന്ന സംഘടന ക്രിസ്ത്യാനികളുടെ പൗരാവകാശത്തിന് പുതിയ വാതില്‍ തുറക്കുകയാണ്.

ആദ്യത്തെ അര്‍മേനിയന്‍ പാത്രിയാര്‍ക്കീസായ ഹൊവാജിംമിന്റെ നാമത്തില്‍ ആണ് സംഘടനയുടെ പേര് രൂപം കൊള്ളുന്നത്. 1461 അദ്ദേഹം സ്ഥാനാരോപിതനായ വര്‍ഷമാണ്.
10 അംഗ പാത്രിയാര്‍ക്കീസുകള്‍ക്കുള്ള സംഘടനയുടെ തലവന്‍ അര്‍മേനിയയുടെ ഡെപ്യൂട്ടി പാത്രിയാര്‍ക്കിയായ ആര്‍ച്ച് ബിഷപ്പ് ആരം ഏറ്റയാല്‍ ആണ്.  നിയമ പ്രകാരം ഹോവാജിം 1461ന,് സെമിനാറുകള്‍ ശില്‍പ്പശാലകള്‍ എന്നിവ നടത്തുന്നതിനും പത്രങ്ങള്‍, ലേഖനങ്ങള്‍ എന്നിവ പ്രസിദ്ധപ്പെടുത്തുവാനുമുള്ള അവകാശമുണ്ട്. വിദേശത്തുനിന്നും ഗവണ്‍മെന്റില്‍ നിന്നും സംഭാവന കൈപ്പറ്റുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. രാജ്യത്ത് മതസ്വാതന്ത്ര്യം ഉണ്ട് എന്ന് തുര്‍ക്കി അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷമായ മുസ്സീം സാന്നിധ്യത്തില്‍ ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നു..

You must be logged in to post a comment Login