തുര്‍ക്കി സര്‍ക്കാര്‍ അപ്പസ്‌തോലിക്ക് നുന്‍ഷ്യോയെ വിളിപ്പിച്ചു

തുര്‍ക്കി സര്‍ക്കാര്‍ അപ്പസ്‌തോലിക്ക് നുന്‍ഷ്യോയെ വിളിപ്പിച്ചു

ankara1915 ലെ അര്‍മീനയന്‍ കൂട്ടക്കൊലയെ ഫ്രാന്‍സിസ് പാപ്പാ വംശഹത്യ എന്നു വിശേഷിപ്പിച്ചതില്‍ അതൃപ്തി അറിയിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ അങ്കാറയിലെ അപ്പസ്‌തോലിക്ക് നുണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് അന്റോണിയെ ലുസിബെല്ലോയെ വിളിപ്പിച്ചു. ഞായറാഴ്ച അര്‍മീനിയക്കാര്‍ക്കായുള്ള വി. ബലിയില്‍ ഫ്രാന്‍സിസ് പാപ്പാ വി. ജോണ്‍ പോള്‍ രണ്ടാമന്റെ വാക്കുകള്‍ കടമെടുത്ത് അര്‍മീനിയന്‍ കൂട്ടക്കൊലയെ ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ എന്നു വിശേഷിപ്പിച്ചിരുന്നു.  ‘കഴിഞ്ഞ നൂറ്റാണ്ടില്‍ നമ്മുടെ മാനവ സമൂഹം അപ്രതീക്ഷിതമായ അനേകം ദുരന്തങ്ങളിലൂടെ കടന്നു പോയി. അവയില്‍ ആദ്യത്തേത് അര്‍മീനിയക്കാരുടെ കൂട്ടക്കൊലയായിരന്നു.’ പാപ്പാ പറഞ്ഞു. ഓട്ടോമന്‍ ശക്തികള്‍ 1915 ല്‍ 1െ5 ലക്ഷം അര്‍മീനിയക്കാരെയാണ് കാന്നൊടുക്കിയത്..

You must be logged in to post a comment Login