തുര്‍ക്കി സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്കായി ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥന

തുര്‍ക്കി സ്‌ഫോടനത്തില്‍ മരിച്ചവര്‍ക്കായി ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥന

Pope_Francis_speaks_to_the_crowd_gathered_in_St_Peters_Square_on_June_15_2015_before_the_Angelus_Credit__LOsservatore_Romano_CNA_6_15_15വത്തിക്കാന്‍: തുര്‍ക്കിയിലെ അങ്കാറയില്‍ ശനിയാഴ്ച നടന്ന ഇരട്ട സ്‌ഫോടനങ്ങളില്‍ മരിച്ചവര്‍ക്കായി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിക്കിടെയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരെ മാര്‍പാപ്പ അനുസ്മരിച്ചത്.

‘അത്യന്തം നടുക്കത്തോടെയാണ് ഈ വാര്‍ത്ത ഞാന്‍ കേട്ടത്. മുറിവേറ്റവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങളുടെ വേദനയില്‍ ഞാന്‍ പങ്കു ചേരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗത്തിലെത്തുവാന്‍ ഇടയാകട്ടെ. അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കട്ടെ’, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

രാജ്യത്തു സമാധാനം ഉറപ്പു വരുത്തുകയെന്ന ആവശ്യവുമായി മാര്‍ച്ച് നടത്തിയ നൂറു പേരാണ്‌
ശനിയാഴ്ച നടന്ന ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

You must be logged in to post a comment Login