തൃശൂര്‍ അതിരൂപത സമര്‍പ്പിത സംഗമം നാളെ

തൃശൂര്‍ അതിരൂപത സമര്‍പ്പിത സംഗമം നാളെ

തൃശൂര്‍: അതിരൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ സമര്‍പ്പിതരുടെയും അതിരൂപതയില്‍നിന്നും ദൈവവിളി സ്വീകരിച്ച് സേവനം ചെയ്യുന്ന സമര്‍പ്പിതരുടെയും മഹാസംഗമം നാളെ രാവിലെ പത്തിനു കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ നടത്തും.

അതിരൂപതയ്ക്ക് അകത്തും പുറത്തുമായി സേവനം ചെയ്യുന്ന 12 ബിഷപ്പുമാരും വൈദികരും സിസ്റ്റേഴ്‌സും, വ്രതവാഗ്ദാനം ചെയ്ത സഹോദരന്‍മാരുമടക്കം ആറായിരം സമര്‍പ്പിതര്‍ സംഗമത്തില്‍ പങ്കുചേരും. ആഘോഷമായ ദിവ്യബലി, മിഷന്‍ മേഖലയില്‍ സേവനം ചെയ്യുന്നവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, സിആര്‍ഐയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വിവിധ കര്‍മപദ്ധതികളുടെ ഉദ്ഘാടനം എന്നിവയുണ്ടാകും.

പൊതുസമ്മേളനത്തില്‍ 25 വര്‍ഷത്തിലധികം മിഷന്‍ പ്രദേശങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത സമര്‍പ്പിതരെ ആദരിക്കും.

You must be logged in to post a comment Login