തൃശൂര്‍ പൂരം വേണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: തൃശൂരിന്റെ സംസ്‌കാരമായ തൃശൂര്‍പൂരം മുടങ്ങരുതെന്ന് തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

പൂരം നടത്തിപ്പ് ആശങ്കയിലാണെന്ന വാര്‍ത്ത വേദനയോടെയാണു കാണുന്നത്. അപകടസാധ്യതകള്‍ ഒഴിവാക്കി പൂരത്തിനു സൗകര്യമൊരുക്കേണ്ടതു നാടിന്റെ കടമയാണ്.
പൂരം സുഗമമായി നടത്താന്‍ ഉദ്യോഗസ്ഥതലത്തില്‍ ഇടപെടല്‍ വേണമെന്ന തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം ന്യായവും അടിയന്തര പ്രാധാന്യമുള്ളതുമാണ്. പൂരം തടസപ്പെട്ടാല്‍ അതു തൃശൂരിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ കറുത്ത അധ്യായമാകും. ആര്‍ച്ച് ബിഷപ് പ്രസ്താവനയില്‍ അറിയിച്ചു.

You must be logged in to post a comment Login