തെരഞ്ഞെടുപ്പായി …

തെരഞ്ഞെടുപ്പായി …

കേരള നിയമസഭാ ഇലക്ഷനാണ് അടുത്തു വരുന്നത്. സ്വന്തം ഭരണാധികാരികളെ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നിശ്ചയിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാണ് നമ്മള്‍. ഈ ഭാഗ്യം ലഭിക്കുന്ന അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ് നമ്മുടെ രാജ്യം. ഭൂരിഭാഗം രാജ്യങ്ങളിലും പാരമ്പര്യം കൊണ്ടോ കൈയ്യൂക്കു കൊണ്ടോ നേടിയെടുക്കുന്നതാണ് ഭരണാധികാരം. അതു കൊണ്ടു തന്നെ വോട്ടവകാശം വിനിയോഗിക്കുക എന്നതാണ് ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട കടമ.

ഒപ്പം ക്രിസ്ത്യാനി എന്ന നിലയില്‍ നമ്മുക്കൊരു കടമ കൂടിയുണ്ട് രാജ്യത്തിന് നന്മ വരുത്തുന്ന, ജനങ്ങളെ സ്‌നേഹിക്കുന്ന, ദൈവഭയമുള്ള അധികാരികള്‍ നമ്മള്‍ക്കുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാനുള്ള കടമ. താന്‍ എന്തു ചെയ്യുമ്പോഴും താനറിയാതെ എന്നെ നിരീക്ഷിക്കുന്ന ഒരു ദൈവമുണ്ടെന്ന ചിന്തയാണ് ദൈവഭയം. സ്ഥാനാര്‍ത്ഥികള്‍ ഭയപ്പെടുന്ന തിരഞ്ഞെടുപ്പു നിരീക്ഷകനേക്കാള്‍ പൂര്‍ണ്ണ നിരീക്ഷകനാണ് സര്‍വ്വശക്തനായ ദൈവം. എന്നെങ്കിലുമൊരിക്കല്‍ അവന്റെ മുമ്പില്‍ എല്ലാ മനുഷ്യനും നില്‍ക്കേണ്ടി വരും തന്റെ വിധി നിര്‍ണ്ണയത്തിനു വേണ്ടി.

ആയിരങ്ങള്‍ ചോര ചിന്തി നേടി ലഭിച്ച സ്വാതന്ത്ര്യം നീതിപൂര്‍വ്വം ജനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്ന ഒരു ഭരണകൂടത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ജെറി വടൂക്കര

You must be logged in to post a comment Login