തെരുവില്‍ ഭവനരഹിതര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് റിയോ ഡി ജനീറിയോ കര്‍ദ്ദിനാള്‍

തെരുവില്‍ ഭവനരഹിതര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് റിയോ ഡി ജനീറിയോ കര്‍ദ്ദിനാള്‍

ബ്രസീല്‍: റിയോ ഡി ജനീറിയോയുടെ കര്‍ദ്ദിനാള്‍  66-ാം ജന്മദിനം ആഘോഷിച്ചത് പ്രത്യേക പരിഗണന നല്‍കണം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ വര്‍ഷത്തില്‍ ആഹ്വാനം ചെയ്യുന്ന ഒരു പറ്റം ആളുകളുടെ കൂടെയാണ്. ഇത്തവണ കര്‍ദ്ദിനാള്‍ ഒറാനി റ്റംപെസ്റ്റ ജന്മദിനം ആഘോഷിച്ചത് നഗരത്തിലെ ഭവനരഹിതര്‍ക്കൊപ്പമാണ്.

ജൂണ്‍ 22ന് പിറന്നാള്‍ ദിനത്തിനു മുന്‍പുള്ള ആഘോഷങ്ങള്‍ക്കു ശേഷം രാത്രി 11 മണിക്ക് അദ്ദേഹം നഗരത്തിലേക്ക് ഇറങ്ങി. അവിടെ കുറച്ച് ഭവനരഹിതരെ സന്ദര്‍ശിച്ചു. അവര്‍ക്കൊപ്പമാണ് പിന്നീട് പിറന്നാള്‍ ആഘോഷിച്ചതെന്ന് റിയോ ഡി ജനീറിയോ അതിരൂപത റിപ്പോര്‍ട്ട് ചെയ്തു.

ആഘോഷങ്ങള്‍ക്കൊപ്പം അവര്‍ക്ക് പുതപ്പ്, പാല്‍, കാപ്പി എന്നിവ സമ്മാനിക്കുകയും അവരുടെ കഥകള്‍ ശ്രവിക്കുകയും ചെയ്തു. കരുണയുടെ വര്‍ഷത്തില്‍ ചെയ്യേണ്ട ചെറിയൊരു കാരുണ്യപ്രവൃത്തി മാത്രമാണ് താന്‍ ചെയ്തതെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login