സിടിസി സന്യാസസഭയുടെ ശതോത്തര സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഫെബ്രുവരി 11 ന്

സിടിസി സന്യാസസഭയുടെ ശതോത്തര സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഫെബ്രുവരി 11 ന്

കൊച്ചി: കേരളത്തിലെ പ്രഥമ സന്യാസിനിയായ ദൈവദാസി മദര്‍ ഏലീശ്വ സ്ഥാപിച്ച തെരേസന്‍ കര്‍മലീത്താ സന്യാസസഭയുടെ(സിടിസി) ശതോത്തര സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഫെബ്രുവരി 11 ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ നടക്കും.

രാവിലെ 10 മണിക്ക് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ഇന്ത്യയിലെ അപ്പസ്‌തോലിക് സ്ഥാനപതി റവ.ഡോ.സാല്‍വത്തോരെ പെനാച്ചിയോ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 3.45ന് എറണാകുളം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും.

വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ റവ.ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ പൊതുസമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ ശ്രീമതി മാര്‍ഗരറ്റ് ആല്‍വ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദൈവദാസി മദര്‍ ഏലീശ്വായുടെ നാമകരണ നടപടി സംഗ്രഹവും അവതരിപ്പിക്കപ്പെടും.

സമ്മേളനത്തോടനുബന്ധിച്ച് അഗാപ്പേ അവയവ ദാനപദ്ധതിയുടെ ഉദ്ഘാടനവും  ദൈവദാസി മദര്‍ ഏലീശ്വ അവാര്‍ഡ് ദാനവും സുവനീര്‍ പ്രകാശനവും സിഡി പ്രകാശനമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

You must be logged in to post a comment Login