തെര്‍ത്തുലിയന്‍: സഭയുടെ ആദിപണ്ഡിതന്‍

തെര്‍ത്തുലിയന്‍: സഭയുടെ ആദിപണ്ഡിതന്‍

tertullianപ്രാചീന നഗരമായ കര്‍ത്തേജില്‍, ഇന്നത്തെ ടുണിഷ്യയില്‍ എ. ഡി. 200 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രശസ്ത പണ്ഡിതനാണ് തെര്‍ത്തുലിയന്‍. ക്വിന്‍ന്റസ് സെപ്റ്റീമിയസ് ഫ്‌ളോറന്‍സ് ടെര്‍ടൂലിയാനസ് എന്നാണദ്ദേഹത്തിന്റെ മുഴുവന്‍ പേര്. മാതാപിതാക്കള്‍ ദൈവഭയമില്ലാത്തവരായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പട്ടാളക്കാരനായിരുു. അവിശ്വാസികളായ മാതാപിതാക്കള്‍ക്കു ജനിച്ച വ്യക്തിയാണ് പിന്നീട് കത്തോലിക്കാ സഭായുടെ ചിന്താപരമായ ഒരു അടിത്തറ നല്‍കിയ പല പുസ്തകങ്ങളുടെയും കര്‍ത്താവായത്.

പഠന ശേഷം തെര്‍ത്തുലിയന്‍ വക്കീലായി ജോലി ചെയ്തു. കൗമാര കാലഘട്ടത്തില്‍ ലോകത്തിന്റെ ലൗകീക സുഖങ്ങളില്‍ മുഴുകി ജീവിച്ച വ്യക്തിയായിരുന്നു, ഇദ്ദേഹം. വിനോദങ്ങളിലൊന്ന് വിശ്വാസം കൈവെടിയാന്‍ മടിക്കുന്ന ക്രിസ്ത്യാനികളെ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണമായ് നല്‍കുന്ന ക്രൂരവിനോദം ആസ്വദിക്കല്‍ ആയിരുന്നു. എന്നാല്‍ മരണത്തിന്റെ താഴ്‌വരയിലും വിശ്വാസം െൈകവിടാതെ നിന്ന വിശ്വാസികള്‍ തെര്‍ത്തുലിയന്റെ ജീവിതത്തെ സ്വാധീനിച്ചു. കൊല്ലപ്പെടുന്ന രക്തസാക്ഷികളുടെ ശബ്ദമായി അദ്ദേഹം പുസ്തകങ്ങള്‍ എഴുതി. ലാറ്റിന്‍ ഭാഷയില്‍ എഴുതി തുടങ്ങുന്ന ആദ്യത്തെ ക്രിസ്ത്യാനിയാണ് തെര്‍ത്തുലിയന്‍. ചുറ്റു പാടും നടക്കു തിന്‍മകള്‍ക്കെതിരെ വായനക്കാരോട് ജാഗ്രതയോടെ ഉണര്‍ന്നിരിക്കാനുള്ള ആഹ്വാനമാണ് തന്റെ പുസ്തത്തിലൂടെ നല്‍കുന്നത്.

ക്രിസ്ത്യാനികളെ പിന്‍താങ്ങി എഴുതിയ ‘അപ്പോളോജെറ്റിക്കും’ തെര്‍ത്തുലിയന്റെ പ്രസിദ്ധമായ കൃതിയാണ്. ‘അഡ്‌വേര്‍സസ് പ്രക്‌സീന്‍’ എന്ന അദ്ദേഹത്തിന്റെ മറ്റൊരു രചനയിലാണ് ആദ്യമായി ത്രിത്വം എന്ന പേര് ഉപയോഗിക്കപ്പെടുന്നത്. ദൈവികവും മാനുഷികവുമായ ഇരു സ്വഭാവങ്ങളുള്ള ഒരു വ്യക്തിയാണ് യേശുക്രിസ്തു എന്ന കത്തോലിക്കാ സഭയുടെ അടിസ്ഥാനവിശ്വാസം തെര്‍ത്തുലിയന്റെ സംഭാവനയാണ്. രക്തസാക്ഷികളുടെ രക്തമാണ് സഭയുടെ വിത്ത് എന്ന പ്രസിദ്ധവാക്യവും അദ്ദേഹത്തിന്റേതു തന്നെ.

ദൈവശാസ്ത്രമായിരുന്നില്ല അദ്ദേഹത്തിന്റെ കൃതികളില്‍ നിഴലിച്ചിരുന്നത്. അന്ന് നിലവില്‍ നിന്നിരുന്ന മതത്തിന്റെ പേരിലുള്ള ക്രൂരകൃത്യങ്ങള്‍ക്കെതിരെയുള്ള പ്രതികരണങ്ങളായിരുന്നു. ചിന്താപരമായ ചില വ്യതിയാനങ്ങളും അവസാനകാലത്ത് അദ്ദേഹത്തിന്റെ രചനകളില്‍ കടുന്നു കൂടി. പില്ക്കാലത്ത് സഭ വിലക്കിയിരുന്ന മൊണ്ടാനിസം എന്ന സംഘടനയില്‍ ചേര്‍ന്നു. എങ്കിലും തെര്‍ത്തുലിയന്‍ നല്കിയ സൈദ്ധാന്തികമായ അടിത്തറ കത്തോലിക്കാ വിശ്വാസത്തില്‍ പകരം വയ്ക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല..

You must be logged in to post a comment Login