തെറ്റു ചെയ്യുന്നവര്‍ക്ക് തിരിച്ചു വരുവാനുള്ള അവസരം സഭ ഒരുക്കുന്നു, ബിഷപ്പ് അരിയേറ്റ

തെറ്റു ചെയ്യുന്നവര്‍ക്ക് തിരിച്ചു വരുവാനുള്ള അവസരം സഭ ഒരുക്കുന്നു,   ബിഷപ്പ് അരിയേറ്റ

imagesവിശ്വാസികള്‍ക്ക് തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് മനസ്തപിച്ച് ദൈവ സന്നിധിയിലേക്ക് തിരിയുവാനുള്ള അവസരം ലഭിക്കാറുണ്ട്. പ്രത്യേകിച്ച് വിശുദ്ധവാരത്തില്‍. സഭയുടെ നിയമങ്ങലും കാനോനിക നിയമങ്ങളും ഇത്തരം സമീപനങ്ങളുടെ ഭാഗമാണെന്ന് പേന്തിഫിക്കല്‍ കൗണ്‍സിന്റെ നിയമസംബന്ധിയായ പുസ്തകങ്ങളുടെ സെക്രട്ടറിയും മന:സാക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വത്തിക്കാന്‍ കോടതിയുടെ മുഖ്യ പുരോഹിതനുമായ ബിഷപ്പ് ജുവാന്‍ ഇഗ്നാസിയോ അരിയേറ്റ പറഞ്ഞു.

പരിശുദ്ധ പിതാവ് കരണയുടെ വര്‍ഷം ഡിസംബറില്‍ തുടങ്ങും എന്നറിയിച്ചപ്പോള്‍ തന്നെ ദൈവത്തിന്റെ കരുണ പ്രഖ്യാപിക്കുന്നതിനായി കരുണയുടെ മിഷനറിമാരേയും അയച്ചിരുന്നു. അവര്‍ക്ക് പാപങ്ങള്‍ മോചിക്കുന്നതിനുള്ള പ്രത്യേക വരം നല്‍കുകയും ചെയ്തു. ദൈവസന്നിധിയിലേക്ക് തിരിയുന്നതിനുള്ള ആദ്യ പടി ചെയ്ത പ്രവര്‍ത്തി തെറ്റാണ് എന്ന് തിരിച്ചറിഞ്ഞ് അതേറ്റു പറയുന്നതാണ്. പോപ്പിന്റെ പ്രവര്‍ത്തിയിലൂടെ അര്‍ത്ഥമാകുന്നത് തെറ്റുകള്‍ ഏറ്റു പറഞ്ഞ് നന്‍മയുടെ വഴിയെ തിരിയുവാനുള്ള വ്യക്തിയുടെ ആഗ്രഹം ദൈവനാമത്തില്‍ പാപങ്ങള്‍ മോചിക്കുന്നതിനുള്ള അധികാരം വൈദികന് ഇല്ലാതെപോകുമ്പോള്‍ പശ്ചാത്തപിക്കാനുള്ള പാപിയുടെ ആഗ്രഹത്തിന് തടസ്സമാകാന്‍ പാടില്ലെന്ന് പാപ്പ ചിന്തിച്ചതു കൊണ്ടായിരുന്നു. കരുണയുടെ മിഷനറിമാര്‍ക്ക് പാപങ്ങള്‍ മോചിക്കുന്നതിനുള്ള പ്രത്യേക അധികാരം ബിഷപ്പിന്റെ സമ്മതത്തോടു കൂടിയോ തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപ്പസ്‌തോലിക കൗണ്‍സിലോ നല്‍കും, ബിഷപ്പ് അരിയേറ്റ പറഞ്ഞു.

ലാറ്റിന്‍ സഭയുടെ കാനോനിക നിയമ പ്രകാരം മതനിന്ദ, മതപരിത്യാഗം, ഭിന്നിപ്പ് എന്നീ കാര്യങ്ങള്‍ ചെയ്യുന്നയാളെ വിശ്വാസികളുടെ ഗണത്തില്‍ നിന്നും പുറത്താക്കുന്നു. എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടും. എന്നാല്‍ തീവ്രപാപങ്ങള്‍ കാനോനിക നിയമം പ്രകാരം കുറ്റകാരമായി കണക്കാക്കും. അതിന് പരിഹാരങ്ങള്‍ ചെയ്യേണ്ടി വരും. പൂര്‍ണ്ണ പാപമോചനം നേടുന്നതിന് കൂദാശകള്‍ സ്വീകരിക്കാന്‍ ആ വ്യക്തി തയ്യാറാവണം. ഇത് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ക്ക് സാധ്യമല്ല, ബിഷപ്പ് കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login