തെലുങ്കാനയിലെ ജനങ്ങളെ സഹായിക്കാന്‍ കാരിത്താസ് ഇന്ത്യ പ്രവര്‍ത്തകര്‍

തെലുങ്കാനയിലെ ജനങ്ങളെ സഹായിക്കാന്‍ കാരിത്താസ് ഇന്ത്യ പ്രവര്‍ത്തകര്‍

farmകത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സന്നദ്ധസംഘടനയായ കാരിത്താസ് ഇന്ത്യ പ്രവര്‍ത്തകര്‍ തെലുങ്കാനയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങളെ സഹായിക്കാനൊരുങ്ങുന്നു. കാര്‍ഷികമേഖലയിലായിരിക്കും ഇവര്‍ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുക. കാരിത്താസ് ഇന്ത്യക്കു കീഴിലുള്ള ഉജ്വല എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഇതിനോടകം പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. 25 ജില്ലകളിലായി അഞ്ഞൂറോളം കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മാസത്തില്‍ 25 ദിവസവും ജനങ്ങള്‍ക്ക് ജോലി ഉറപ്പു വരുത്തുന്ന പദ്ധതിയാണിത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായും ജലസേചനപദ്ധതികള്‍ക്കായും പ്രത്യേകം ലോണും ഇവര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
കാര്‍ഷികവളര്‍ച്ചയ്ക്കു പുറമേ വ്യവസാരഗംഗത്തെ വളര്‍ച്ചയിലും കാരിത്താസ് ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. ചെറുവര്‍ക്ക് ഷോപ്പുകള്‍ നിര്‍മ്മിച്ചു നല്‍കിയും വളര്‍ത്തുമൃഗങ്ങളെ നല്‍കിയും തെലുങ്കാനയിലെ ജനങ്ങളുടെ വരുമാനം കൂട്ടാനുള്ള പദ്ധതികളാണ് ഇവര്‍ ആവിഷ്‌കരിക്കുന്നത്. തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് കാരിത്താസ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍. ഇവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും വരുമാനം വര്‍ദ്ധിക്കുന്നതോടെ ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ഇവര്‍ ഏറെ നേട്ടങ്ങളുണ്ടാക്കുമെന്നും കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാദര്‍ ഫ്രെഡറിക് ഡിസൂസ പറഞ്ഞു..

You must be logged in to post a comment Login