തെഹല്‍പൂരില്‍ ദേവാലയം ആക്രമിക്കപ്പെട്ട കേസില്‍ സുരക്ഷാഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു

തെഹല്‍പൂരില്‍ ദേവാലയം ആക്രമിക്കപ്പെട്ട കേസില്‍ സുരക്ഷാഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു

0591തെഹല്‍പൂരില്‍ ദേവാലയത്തിനു നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ സുരക്ഷാഉദ്യോരസ്ഥനെ പോലീസ് അറസ്റ്റു ചെയ്തു. ദേവാലയത്തിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന ഥാപ്പന്‍ മൊണ്ടല്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചെന്നും ദേവാലയവുമായി ബന്ധപ്പെട്ട ഒരാള്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്ന് ആദ്യം മുതലേ തങ്ങള്‍ക്കു സംശയമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
പ്രവേശനകവാടത്തിലൂടെ കള്ളന്‍മാര്‍ അകത്തുകടന്നതിന്റെ യാതൊരു തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. എല്ലാ ജനാലകളും അടഞ്ഞുതന്നെയാണ് കിടന്നിരുന്നത്. ഇതാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്കെത്തിച്ചേരാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. അറസ്റ്റിലായ സുരക്ഷാ ഉദ്യോഗസ്ഥനെ റാണാഘട്ടിലുള്ള കോടതിയില്‍ ഹാജരാക്കിയ ശേഷം പിന്നീട് പോലീസ് കസ്റ്റഡിയില്‍ വെയ്ക്കുകയായിരുന്നു. ഇവിടെനിന്ന് ചില ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഇയാളെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
സുരക്ഷാ ഉദ്യോഗസ്ഥന്റെ അറസ്റ്റ് തന്നില്‍ അമ്പരപ്പുളവാക്കിയെന്ന് തെഹല്‍പൂര്‍ ഇടവകാവികാരിയായ ഫാദര്‍ സതീഷ് പറഞ്ഞു. ഒന്നരമാസം മുന്‍പാണ് ഥാപ്പന്‍ മൊണ്ടല്‍ പള്ളിയുടെ സുരക്ഷാ ഉദ്യോരസ്ഥനായി ചാര്‍ജെടുക്കുന്നത്.

You must be logged in to post a comment Login