തൊഗാഡിയാ പറഞ്ഞതിന് പിന്നില്‍…

ന്യൂഡല്‍ഹി: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഹിന്ദുമതത്തിലേക്ക് മതപ്പരിവര്‍ത്തനം നടത്തിയെന്ന വേള്‍ഡ് ഹിന്ദു കൗണ്‍സിലിന്റെ അവകാശവാദം ഗൗരവതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി ഇന്ത്യന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് വക്താവ് ഫാ. ജ്ഞാന്‍പ്രകാശ്.

വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീന്‍ തൊഗാഡിയയാണ് മതപ്പരിവര്‍ത്തനം തങ്ങളുടെ സംഘടനയുടെ ലക്ഷ്യമാണെന്നും ക്രൈസ്തവരെയും മുസ്ലീങ്ങളെയും ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പ്രചരണം നടത്തുമെന്നും അവകാശപ്പെട്ടത്. തൊഗാഡിയ പറഞ്ഞ എണ്ണത്തെക്കുറിച്ച് ബോധ്യമില്ലെങ്കിലും ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള മതപ്പരിവര്‍ത്തന പ്രചരണങ്ങള്‍ നടക്കുന്നതായി തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഫാ. ടോപ്പ്‌നോ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഗോത്രവിഭാഗക്കാര്‍ക്കിടയില്‍.

ഈ സാഹചര്യത്തില്‍ നിലവിലുള്ള മതപ്പരിവര്‍ത്തനനിയമത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ഇത്തരം സംഘടിതനീക്കങ്ങള്‍ക്കെതിരെ ഗവണ്‍മെന്റ് തലത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമുള്ള മതപ്പരിവര്‍ത്തനങ്ങള്‍ ഭാരതത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.

ഇത് വെറുമൊരു പ്രചാരണം മാത്രമാണ് എന്ന് തൊഗാഡിയായുടെ അവകാശവാദത്തിനെതിരെ കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ അഭിപ്രായപ്പെട്ടു രാഷ്ട്രീയനേട്ടത്തിന് വേണ്ടി മതപരമായ വൈകാരികതയെ ദുരുപയോഗം ചെയ്യുകയാണ് എന്ന് ഭോപ്പാല്‍ ആര്‍ച്ച് ബിഷപ് ലിയോ കോര്‍നേലിയോ പറഞ്ഞു.

You must be logged in to post a comment Login