തൊഴിലാളി ബാലനെ ഉയിര്‍പ്പിച്ച വിശുദ്ധ ബെനഡിക്ട്

തൊഴിലാളി ബാലനെ ഉയിര്‍പ്പിച്ച വിശുദ്ധ ബെനഡിക്ട്

ആശ്രമകെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. അത്തരമൊരു ദിവസം സാത്താന്‍ നാഴ്‌സ്യായിലെ വിശുദ്ധ ബെനഡിക്ടിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ട് പറഞ്ഞു.
ഈ കെട്ടിടം പണി പൂര്‍ത്തിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ല. ഇവിടെയുള്ള ഓരോ സന്യാസിയെയും ഞാന്‍ ആക്രമിക്കാന്‍ പോവുകയാണ്.

സാത്താന്റെ ഈ മുന്നറിയിപ്പ് കിട്ടിയ പാടെ കരുതലുള്ളവരായിരിക്കാന്‍ ബെനഡിക്ട് സന്യാസിമാര്‍ക്കും ജോലിക്കാര്‍ക്കും മുന്നറിയിപ്പ് നല്കി. സാത്താന്‍ ഏതു രൂപത്തിലും വരുമെന്ന് ബെനഡിക്ടിന് അറിയാമായിരുന്നു.

സന്ദേശം കൈമാറിയ സമയത്ത് കെട്ടിടത്തിന്റെ ഒരു വശത്തെ ഭിത്തികെട്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു. അത് പെട്ടെന്ന് ഇടിഞ്ഞുവീഴുകയും അതിന്റെ അടിയില്‍ പെട്ട് തൊഴിലാളിയായ ഒരു ബാലന്‍ മരണമടയുകയും ചെയ്തു.

സന്യാസികള്‍ ദു;ഖത്തോടെ ആ ബാലന്റെ മൃതദേഹവുമായി ബെനഡിക്ടിന്റെ അടുക്കലെത്തി. അവന്റെ മൃതദേഹം മേശയില്‍ കിടത്തിയിട്ട് അവരോട് പുറത്തേയ്ക്ക് പൊയ്‌ക്കൊള്ളാന്‍ ബെനഡിക്ട് പറഞ്ഞു. വാതിലടച്ചതിന് ശേഷം അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. അതിശയകരമെന്ന് പറയട്ടെ കുട്ടി ഉറക്കത്തില്‍ നിന്ന് എന്നതുപോലെ എണീറ്റുവന്നു. അവന്റെ ശരീരത്ത് ഒരു മുറിവുപോലും ഉണ്ടായിരുന്നുമില്ല.

ബി

You must be logged in to post a comment Login