തോക്ക് കൈവശം വയ്ക്കുന്നയാള്‍  ക്രിസ്ത്യാനിയല്ലെന്ന് പാപ്പ

തോക്ക് കൈവശം വയ്ക്കുന്നയാള്‍  ക്രിസ്ത്യാനിയല്ലെന്ന് പാപ്പ

gunbanആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള അവകാശത്തെ ഫ്രാന്‍സിസ് പാപ്പ എതിര്‍ത്തു സംസാരിച്ചു. ആയുധ നിര്‍മ്മാണശാലകളോട് പാപ്പ തന്റെ അതികഠിനമായ വ്യസനം അറിയിച്ചു.
ആയുധനിര്‍മ്മാണ ശാലകളില്‍ പണം നിക്ഷേപിക്കുന്ന ആളുകളെയും പാപ്പ വിമര്‍ശിച്ചു. ‘ അവര്‍ ഒരു കാര്യം പറയും. എന്നാല്‍ പ്രവര്‍ത്തിക്കുന്നത് മറ്റൊരു കാര്യവും. വഞ്ചനയാണ് ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത്’, പാപ്പ പറഞ്ഞു.
ലാറ്റിനമേരിക്കന്‍ പട്ടണമായ ടൂറിന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തിന്റെ അവസാനം ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ ഒരു പറ്റം യുവാക്കളോട് സംസാരിക്കുകയായിരുന്നു പാപ്പ.

You must be logged in to post a comment Login