തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സമൂഹ സൗഹൃദ വിദ്യാലയം

തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സമൂഹ സൗഹൃദ വിദ്യാലയം

downloadതോപ്പുംപടി ഔവര്‍ ലേഡീസ് സ്‌കൂള്‍ സമൂഹ സൗഹൃദ വിദ്യാലയ സമിതിയുടെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹകരണത്തോടെ നടത്തുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഭൂദാനം മഹാദാനം’ പരിപാടിയുടെ ആശീര്‍വാദ കര്‍മ്മം അഭവന്ദ്യപിതാവ് ജോയ് ആലപ്പാട്ട് നിര്‍വ്വഹിച്ചു. ഉല്‍ഘാടനം PSC ചെയര്‍മാന്‍ Dr, K.S. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വച്ച് ഹൗസ് ചലഞ്ചിലേയ്ക്ക് നാല് സെന്റ് ഭൂമി നല്‍കിക്കൊണ്ട് ശ്രീ പോള്‍ ആലൂക്കാസ് ഹൗസ് ചലഞ്ചിന്റെ ആദ്യ ഭൂദാതാവായി. ശ്രീ. ഹൈബി ഈഡന്‍ MLA ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ശ്രീ ഡൊമിനിക് പ്രസന്റേഷന്‍ MLA മുഖ്യസന്ദേശം നല്‍കി. ഇടമില്ലാത്തവര്‍ക്ക് ഇടമാകാന്‍ നന്മയുടെ വലിയ സന്ദേശവുമായി കടന്നു വന്ന ശ്രീ പോള്‍ ആലൂക്കാസിനെ മേയര്‍ ടോണി ചമ്മിണി ചടങ്ങില്‍ വച്ച് ആദരിച്ചു. നാല് സെന്റ് സ്ഥലത്ത് രണ്ട് ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനും താന്‍ തയ്യാറാണെന്ന് ശ്രീ പോള്‍ ആലൂക്കാസ് പറഞ്ഞു.

ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലേക്ക് ഭൂരഹിതരായ അനേകം പേര്‍ കണ്ണീരോടെ ഒരു ഭവനം എന്ന സ്വപ്‌നവുമായി കടന്നു വരുമ്പോള്‍ ഒരു പ്രതീക്ഷപോലും നല്‍കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നു. ഇത് ഹൃദയത്തിലെന്നും ഒരു നൊമ്പരമായി ഉറക്കംകെടുത്തുന്ന രാത്രികളായി മാറിയപ്പോള്‍ താന്‍ കണ്ടുമുട്ടുന്ന സുമനസ്സുകളോട് ഈ വേദന പങ്കുവച്ചു. ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാതെ സ്വന്തം നാട്ടില്‍ പരദേശികളെപ്പോലെ വാടകവീടുകള്‍ തേടി പലായനം ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് പ്രതീക്ഷയായി.. ഇടം തേടുന്നവര്‍ക്ക് ഇടമായി മാറുക എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുകയാണ് ‘ഭൂദാനം മഹാദാനം’ പരിപാടിയുടെ ലക്ഷ്യമെന്ന് ഹൗസ് ചലഞ്ച് കോര്‍ഡിനേറ്റര്‍ Sr. ലിസ്സി ചക്കാലക്കല്‍ അറിയിച്ചു. പ്രസ്തുത ചടങ്ങില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ Rev. Fr. റോബി കണ്ണന്‍ചിറ, മാനേജ്‌മെന്റ് പ്രതിനിധി Revs. Sr. എല്‍സമ്മ തോമസ്, ഡിവൈന്‍ ഡവലപ്പേഴ്‌സ് ചെയര്‍മാന്‍ ശ്രീ. P.J. എബ്രഹാം, കോണ്‍ഫിഡന്റ്് ഗ്രൂപ്പ് MD ശ്രീ. T.A. ജോസഫ്, ശ്രീ രാജു മലയാറ്റൂര്‍, ശ്രീമതി ലില്ലിപോള്‍, ശ്രീമതി ഷാലിമ ജോര്‍ജ്ജ്, ശ്രീ. T.M. റിഫാസ്, സ്‌കൂള്‍ ലീഡര്‍ കുമാരി മെഹ്‌സീന മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Sr. ലിസ്സി ചക്കാലക്കല്‍ – 94950 78723
ശ്രീമതി ലില്ലി പോള്‍ – 98950 24286

You must be logged in to post a comment Login