തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍: സമഹൂ സൗഹൃദ വിദ്യാലയം.

തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍: സമഹൂ സൗഹൃദ വിദ്യാലയം.

downloadതോപ്പുംപടി ഔവര്‍ ലേഡീസ് സ്‌കൂള്‍ സമൂഹസൗഹൃദ വിദ്യാലയ സമിതിയുടെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹകരണത്തോടെ നടത്തുന്ന ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഭൂദാനം മഹാദാനം’ പരിപാടിയുടെ ഉല്‍ഘാടനം നാളെ (14-08-15) വൈകിട്ട് 4 മണിക്ക് എറണാകുളം BTH ല്‍ വച്ച് PSC ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലേക്ക് ഭൂരഹിതരായ അനേകം പേര്‍ കണ്ണീരോടെ ഒരു ഭവനം എന്ന സ്വപ്‌നവുമായി കടന്നുവരുമ്പോള്‍ ഒരു പ്രതീക്ഷ പോലും നല്‍കാന്‍ സാധിക്കാത്ത അവസ്ഥ വരുന്നു. ഇത് ഹൃദയത്തിലെന്നും ഒരു നൊമ്പരമായി ഉറക്കം കെടുത്തുന്ന രാത്രികളായി മാറിയപ്പോള്‍ താന്‍ കണ്ടുമുട്ടുന്ന സുമനസ്സുകളുടെ ഈ വേദന പങ്കുവച്ചു. ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാതെ സ്വന്തം നാട്ടില്‍ പരദേശികളെപ്പോലെ വാടകവീടുകള്‍ തേടി പലായനം ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് പ്രതീക്ഷയായി, ഇടം തേടുന്നവര്‍ക്ക് ഇടമായി മാറുക എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുകയാണ് ‘ഭൂദാനം മഹാദാനം’ പരിപാടിയുടെ ലക്ഷ്യമെന്ന് ഹൗസ് ചലഞ്ച് കോര്‍ഡിനേറ്റര്‍ Sr. ലിസ്സി ചക്കാലക്കല്‍ അറിയിച്ചു.

Sr. ലിസ്സി ചക്കാലക്കല്‍ – 94950 78723
ശ്രീമതി ലില്ലി പോള്‍ – 98950 24286

You must be logged in to post a comment Login