തോമാശ്ലീഹായെ വധിച്ച ശൂലാഗ്രം ഇരുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നാളെ നിരണത്ത് സ്ഥാപിക്കും

തോമാശ്ലീഹായെ വധിച്ച ശൂലാഗ്രം ഇരുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നാളെ നിരണത്ത് സ്ഥാപിക്കും

ചങ്ങനാശ്ശേരി: തോമാശ്ലീഹായെ വധിച്ച ശൂലത്തിന്റെ അഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്റെ ശരിപകര്‍പ്പ് നാളെ നിരണത്തെ മാര്‍ത്തോമ്മാ ശ്ലീഹാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാപിക്കും. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്ക് ശേഷമാണ് നിരണത്ത് ഇത് സ്ഥാപിക്കാനായി ലഭിച്ചത്. ഗോവ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ മ്യൂസിയത്തിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്.

തോമാ ശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മധ്യകേരളത്തിലെ നിരണത്ത് തോമാശ്ലീഹായുടെ തിരുശേഷിപ്പിനൊപ്പം ഈ സ്മാരകസ്തംഭം സ്ഥാപിക്കണമെന്ന ചങ്ങനാശശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ശ്രമങ്ങളാണ് ഇപ്പോള്‍ വിജയം വരിച്ചിരിക്കുന്നത്.

You must be logged in to post a comment Login