ദക്ഷിണേന്ത്യന്‍ സഭയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍

ചെന്നൈ: യുവാക്കളിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യന്‍ സഭയുടെ നേതൃത്വത്തില്‍ ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. 25 ഓളം ഹ്രസ്വചിത്രങ്ങള്‍ മേളയില്‍ മത്സരിക്കാനായെത്തി. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ദക്ഷിണേന്ത്യന്‍ സഭയുടെ യൂത്ത് ഡിപ്പാര്‍ട്ട്‌മെന്റാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ഷോര്‍ട്ട്ഫിലിമുകള്‍ക്ക് ഫെസ്റ്റിവലിന്റെ സമാപന സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിച്ചു.

You must be logged in to post a comment Login