ദയാവധം നിരസിച്ചു; 6000 യൂറോ പിഴ ഈടാക്കി

ദയാവധം നിരസിച്ചു; 6000 യൂറോ പിഴ ഈടാക്കി

ബെല്‍ജിയം: ശ്വാസകോശ ക്യാന്‍സറിനാല്‍ വേദനയനുഭവിക്കുന്ന രോഗിക്ക് ദയാവധം നിരസിച്ച കത്തോലിക്കാ നേഴ്‌സിങ്ങ് ഹോം പിഴയടക്കണമെന്ന് ബെല്‍ജിയം ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

ഡയസ്റ്റിലെ സെന്റ് അഗസ്റ്റ്യന്‍ റെസ്റ്റ് ഹോമിന് 6000 യൂറോയാണ് പിഴയായി അടക്കേണ്ടത്. 74 വയസ്സുള്ള മരീറ്റേ ബണ്ട്‌ജെന്‍സ് എന്ന സ്ത്രീയ്ക്ക് ദയാവധം നല്‍കാതെ മാനസീകവും ശാരീരികവുമായ വേദന അനുഭവിച്ച് മരിക്കേണ്ടി വന്നു എന്ന് അവകാശപ്പെട്ട കുടുംബാഗംങ്ങള്‍ നേഴ്‌സിംങ്ങ് ഹോമിനെതിരെ കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് ഇവര്‍ക്ക് പിഴയടക്കേണ്ടി വരുന്നത്.

You must be logged in to post a comment Login