ദയാവധം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ മാതൃവേദി ദേശീയ സെനറ്റ്

ദയാവധം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ മാതൃവേദി ദേശീയ സെനറ്റ്

ആലുവ: ദയാവധം നിയമവിധേയമാക്കാനുള്ള നീക്കം അപലപനീയമാണെന്നും സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും മാതൃവേദി ദേശീയ സെനറ്റ്. ഇക്കാര്യം ഇവര്‍ സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വനിതാ ദിനത്തോടുബന്ധിച്ച് ആലുവ കാര്‍മ്മല്‍ ജനറലേറ്റില്‍ ചേര്‍ന്ന ദേശീയ സെനറ്റ് യോഗമാണ് ഇക്കാര്യം ഉന്നയിച്ചത്.

ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും അത് തിരികെയെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇവര്‍ വാദിച്ചു. യെമനില്‍ മിഷനറിമാര്‍ക്കെതിരെ നടന്ന അക്രമത്തെ യോഗം അപലപിച്ചു. ഭാരതത്തിലെ വിവിധ അതിരൂപതകളില്‍ നിന്നെത്തിയ പ്രതിനിധികള്‍  പങ്കെടുത്തു.

You must be logged in to post a comment Login