ദയാവധം സ്വീകരിക്കുന്നവര്‍ക്കും ആത്മഹത്യചെയ്യാന്‍ സഹായം തേടുന്നവര്‍ക്കും അന്ത്യകൂദാശ നല്കില്ല

ദയാവധം സ്വീകരിക്കുന്നവര്‍ക്കും ആത്മഹത്യചെയ്യാന്‍ സഹായം തേടുന്നവര്‍ക്കും അന്ത്യകൂദാശ നല്കില്ല

കാനഡ: ദയാവധം രാജ്യത്ത് നിയമമാക്കിയ സാഹചര്യത്തില്‍ ദയാവധത്തിലൂടെ മരണം സ്വീകരിക്കുന്നവര്‍ക്ക് അന്ത്യകൂദാശകള്‍ നല്കുകയില്ലെന്ന് ആര്‍ച്ച് ബിഷപ് ടെറേന്‍സ് പ്രെന്‍ഡര്‍ഗാസ്റ്റ്.

കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് വിരുദ്ധമായ മാരകമായ പാപമാണ് ദയാവധം.ദയാവധം സ്വീകരിക്കുന്ന ഒരാള്‍ക്ക് അന്ത്യകൂദാശ നല്കുന്നത് സഭയോടുള്ള അനാദരവാണ്. ഏതെങ്കിലും ഒരു വ്യക്തി ജീവന്‍ വെടിയാനായി കൃത്യമായ ചികിത്സയോ മറ്റ് സൗകര്യങ്ങളോ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ക്ക് അന്ത്യകൂദാശ നല്കാന്‍ കഴിയില്ല.

ആര്‍ച്ച് ബിഷപിന്റെ ഈ പ്രസ്താവന ദയാവധത്തിനെതിരെയുള്ള കാനഡയിലെ കത്തോലിക്കാസഭയുടെ ശക്തമായ ശബ്ദമായി മാറിയിരിക്കുകയാണ്.ദയാവധവും ആത്മഹത്യക്ക് സഹായിക്കുന്നതും നിയമമാക്കിക്കൊണ്ട് കഴിഞ്ഞവര്‍ഷമാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്.

You must be logged in to post a comment Login