ദയാവധവും ആത്മഹത്യ ചെയ്യുന്നതിന് സഹായവും: നിയമം പാസാക്കുന്നതിന് എതിരെ കാനഡയിലെ മെത്രാന്മാര്‍

ദയാവധവും ആത്മഹത്യ ചെയ്യുന്നതിന് സഹായവും: നിയമം പാസാക്കുന്നതിന് എതിരെ കാനഡയിലെ മെത്രാന്മാര്‍

കാനഡ: ദയാവധവും ആത്മഹത്യചെയ്യാന്‍ ഡോക്ടേഴ്‌സ് രോഗികളെ സഹായിക്കുന്നതും നിയമവിധേയമാക്കാനുള്ള ഗവണ്‍മെന്റ് ബില്ലിനെതിരെ കത്തോലിക്കാസഭയില്‍ നിന്ന് കര്‍ശനമായ പ്രതിഷേധം. ഈ ബില്ലിനെ തള്ളിക്കളയണമെന്ന് മെത്രാന്മാര്‍ രാഷ്ട്രീയപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

ഗുരുതരമായ രോഗം ബാധിച്ചവര്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും തങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ മെഡിക്കല്‍ സഹായം തേടാം എന്നതാണ് പുതിയ നിയമം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മാനസികരോഗികള്‍ക്കും മറവിരോഗം ബാധിച്ചവര്‍ക്കും ഈ നിയമം ബാധകമല്ല. ഇതിനെ സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ പിന്നീട് നടക്കും.

മരിക്കാന്‍ ഡോക്ടേഴ്‌സിന്റെ സഹായം തേടുന്ന ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് മെത്രാന്മാര്‍ പാര്‍ലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടു. മനുഷ്യമഹത്വത്തിന് വിരുദ്ധമായ ബില്ലാണിതെന്ന് മെത്രാന്മാര്‍ പറഞ്ഞു.

You must be logged in to post a comment Login