ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കൂളിന്റെ നിര്‍മ്മാണം പാക്കിസ്ഥാനില്‍ പൂര്‍ത്തിയായി

ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കൂളിന്റെ നിര്‍മ്മാണം പാക്കിസ്ഥാനില്‍ പൂര്‍ത്തിയായി

ലാഹോര്‍: ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കായി ഡൊമനിക്കന്‍ സിസ്‌റ്റേഴ്‌സ് നടത്തുന്ന സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പന്ത്രണ്ട് ക്ലാസ് റൂം, ടീച്ചേഴ്‌സ് റൂം, പ്ലേ റൂം എന്നിവയോടു കൂടിയതാണ് പുതിയ കെട്ടിടം. അമ്പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.

എന്നാല്‍ കൃത്യമായ ഫണ്ട് സ്‌കൂളിനില്ല. കുട്ടികള്‍ക്ക് ഇരിക്കാന്‍ കസേരയോ ബെഞ്ചോ എഴുതാന്‍ മേശയോ ഇല്ല. മരങ്ങള്‍ക്ക് കീഴിലിരുന്നായിരുന്നു അധ്യയനം. അതില്‍ നിന്ന് മാറ്റം വരുത്തിയിരിക്കുകയാണ് പുതിയ കെട്ടിടം.

വാട്ടര്‍ടാങ്ക് സ്ഥാപിച്ച് കുട്ടികള്‍ക്ക് ശുദ്ധജലം എത്തിച്ചുകൊടുക്കുകയാണ് സ്‌കൂളിന്റെ അടുത്ത പദ്ധതി.

You must be logged in to post a comment Login