ദളിതര്‍ക്കായുള്ള ക്രിസ്തീയ പോരാട്ടങ്ങളുടെ പുസ്തകം പുറത്തിറക്കി

ദളിതര്‍ക്കായുള്ള ക്രിസ്തീയ പോരാട്ടങ്ങളുടെ പുസ്തകം പുറത്തിറക്കി

DALIT-CHRISTIANSസമത്വത്തിനും നീതിക്കുവേണ്ടി ദളിതരായ ക്രിസ്ത്യാനികള്‍ നടത്തിയ സമരങ്ങളെ ആസ്പദമാക്കി കത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പുതിയ പുസ്തകം പുറത്തിറക്കി. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിനു വേണ്ടിയുള്ള സിബിസിഐയുടെ അദ്ധ്യക്ഷനായ ബിഷപ്പ് എ. നീതിനാഥനാണ് ‘ദളിത് ക്രിസ്ത്യന്‍ മാര്‍ച്ച് ടുവേട്‌സ് ഇക്വാളിറ്റി ആന്റ് ജസ്റ്റിസ് – എ സോഷ്യോ-എക്ലേഷിയല്‍ എന്‍ഗേജ്‌മെന്റ്’ എന്ന പുസ്തകം തമിഴ്‌നാട്ടിലെ വില്ലുപുരത്തു വച്ച് മെയ് 27ാം തീയ്യതി പ്രകാശനം ചെയ്തത്.
ദളിത് ക്രിസ്ത്യാനികളുടെ സമത്വത്തിനും നീതിയ്ക്കും വേണ്ടിയുള്ള സമരം- ഒരു സാമൂഹ്യ വിശ്വാസപരമായ സമീപനം എന്ന പേരില്‍ ബാംഗ്ലൂരില്‍ വച്ചു നടത്തിയ ദേശീയ സെമിനാറില്‍ അവതരിപ്പിച്ച പേപ്പറുകളും പ്രമേയങ്ങളും പ്രവര്‍ത്തന രീതിയുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഒത്തൊരുമിച്ച് നിന്ന് സഭയുടെ ഉള്ളിലുള്ള തൊട്ടു കൂടായ്മയെ തുടച്ചു നീക്കേണ്ട ആവശ്യകതയെക്കുറിച്ച് ബിഷപ്പ് നീതിനാഥന്‍ സംസാരിച്ചു. ക്രിസ്തീയ വിശ്വാസം കൈക്കൊണ്ട നമ്മുടെ ദളിത് സഹോദരങ്ങളെ സംരക്ഷിക്കേണ്ടതില്‍ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള സിബിസിഐയുടെ ഓഫീസ് സെക്രട്ടറിയായ ഫാ. ദേവസാഗായാരാജ്, ദേശീയ തലത്തിലും രൂപതാ തലത്തിലും പ്രാദേശിക തലത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. വിശ്വാസ സഭകളോട് ദളിതരായ ക്രിസ്ത്യാനികളെ ശാസ്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login