ദളിത് ക്രൈസ്തവരെ അകറ്റിനിര്‍ത്തരുത്: മദ്രാസ് ഹൈക്കോടതി

കോയമ്പത്തൂര്‍: ദളിത് ക്രൈസ്തവര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ലെന്നും അവര്‍ക്കെതിരെ വിവേചനം പാടില്ലെന്നും മദ്രാസ് ഹൈക്കോടതി. മദ്രാസിലെ പുര്‍ത്താകുടിയിലുള്ള സെന്റ് ശവരിയാര്‍ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചു നടന്ന സംഭവങ്ങളെ തുടര്‍ന്നാണ് കോടതി വിധി.

ശവരിയാര്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു നടത്തിയ പ്രദക്ഷിണം ദളിത് ക്രൈസ്തവര്‍ താമസിക്കുന്ന സ്ഥലങ്ങളിലൂടെ പോകാന്‍ ദളിതരല്ലാത്ത ക്രൈസ്തവര്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ താമസിക്കുന്ന ദളിത് ക്രൈസ്തവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇടവകാ വികാരിയും പരാതിയില്‍ നാലാം പ്രതിയാണ്. തിരുനാള്‍ സമാധാനപരമായി നടത്താന്‍ ഇടവകാ വികാരിക്ക് കടമയുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

പ്രശ്‌നം പരിഹരിക്കാന്‍ ഇരുകൂട്ടരെയും വിളിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ അവര്‍ ഇതിന് തയ്യാറായില്ലെന്നും വികാരി കോടതിയെ അറിയിച്ചു. കൂദാശാ കര്‍മ്മങ്ങള്‍ നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login