ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം, സഭ അപലപിച്ചു

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം, സഭ അപലപിച്ചു

ന്യൂ ഡല്‍ഹി: ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തെ സിബിസിഐ ശക്തമായി അപലപിച്ചു. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡോര്‍ മാസ്‌ക്കരെന്‍ഹാസാണ് സഭയുടെ ശക്തമായ നടുക്കവും സംഭവത്തെക്കുറിച്ചുള്ള ഖേദവും പ്രകടിപ്പിച്ചത്.

സ്ത്രീകളോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തണമെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. സ്ത്രീയെ ലൈംഗികമായല്ല നോക്കേണ്ടത് ആദരവോടും മാന്യതയോടുമാണ്. അദ്ദേഹം പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പ് ഈ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ അഞ്ചംഗ സംഘം തന്നെയാണ് കഴിഞ്ഞ ആഴ്ചയില്‍ വീണ്ടും പെണ്‍കുട്ടിയെ അപമാനിച്ചത്. ഹരിയാനയിലെ റോഹ്ട്ടക്ക് ജില്ലയിലാണ് 20 വയസുകാരി വീണ്ടും മാനഭംഗത്തിന് ഇരയായത്. 2013 ല്‍ നടന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. അതില്‍ ഒരാള്‍ കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയിരുന്നു.

പുതിയ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 2013 ലെ നാഷനല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് ഒട്ടാകെ നടന്ന 33,000 ബലാത്സംഗകേസുകളില്‍ 971 എണ്ണവും നടന്നത് ഹരിയാനയിലായിരുന്നു.

You must be logged in to post a comment Login