ദാരിദ്യം ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കാരിത്താസ് ഇന്‍ര്‍നാഷണലിന്റെ പ്രത്യേകകോണ്‍ഫറന്‍സ്

ദാരിദ്യം ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കാരിത്താസ് ഇന്‍ര്‍നാഷണലിന്റെ പ്രത്യേകകോണ്‍ഫറന്‍സ്

imagesദാരിദ്യം ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ലോകരാഷ്ട്രങ്ങളിലെ നേതാക്കന്‍മാരോട് കാരിത്താസ് ഇന്ത്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ ഇതിനായി ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇവര്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കായിരിക്കണം രൂപം നല്‍കേണ്ടത്. ശരിയായ സാമ്പത്തികനയങ്ങളിലൂടെ എപ്രകാരം ദാരിദ്യം ഇല്ലാതാക്കാം എന്നാസൂത്രണം ചെയ്യാന്‍ കാരിത്താസ് ഇന്റര്‍നാഷണല്‍ പ്രതിനിധികള്‍ പ്രത്യേകസമ്മേളനം നടത്തും. ജൂലൈ 13 ന് അഡിസ് അബാബയിലായിരിക്കും സമ്മേളനം ആരംഭിക്കുക. അടുത്ത 15 വര്‍ഷത്തേക്ക് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും വിധമുള്ള പദ്ധതികള്‍ക്കായിരിക്കും ഇവര്‍ രൂപം നല്‍കുക. ശരിയായ സാമ്പത്തിക ആസൂത്രണത്തിലൂടെ ദാരിദ്യവും അസമത്വവും ഇല്ലായ്മ ചെയ്യാനുള്ള നയപരിപാടികള്‍ ഇവര്‍ ആസൂത്രണം ചെയ്യും. അടുത്ത ഡിസംബറില്‍ പാരിസില്‍ നടക്കാനിരിക്കുന്ന യു.എന്നിന്റെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയില്‍ അവതരിപ്പിക്കാനുള്ള കാര്യങ്ങളും ഇവര്‍ ചര്‍ച്ച ചെയ്യും.

You must be logged in to post a comment Login